ദോശയോടൊപ്പം രുചികരമായ ഒരു ചമ്മന്തി കൂടി ട്രൈ ചെയ്തു നോക്കൂ. സ്ഥിരം തേങ്ങ ചമ്മന്തിയല്ല, അൽപ്പം കടലപരിപ്പും മല്ലിയിലും ചേർത്ത വെറൈറ്റി റെസിപ്പിയാണ്.
ചേരുവകൾ
വെളുത്തുള്ളി- 3 അല്ലി
പച്ചമുളക്- 3
കടലപരിപ്പ്- 2 ടേബിൾസ്പൂൺ
തേങ്ങ- 1/2 കപ്പ്
മല്ലിയില- ആവശ്യത്തിന്
ഉപ്പ്
നാരങ്ങ ജ്യൂസ്- കാൽ ടീസ്പൂൺ
എണ്ണ- ആവശ്യത്തിന്
കടുക്- കാൽ ടീസ്പൂൺ
വറ്റൽമുളക്- 2
കറിവേപ്പില
തയ്യാറാക്കുന്ന വിധം
മൂന്ന് വെളുത്തുള്ളി അല്ലിയും, മൂന്ന് പച്ചമുളകും, രണ്ട് കടലപരിപ്പും, അര കപ്പ തേങ്ങ ചിരകിയതും, അൽപ്പം മല്ലിയിലയും, കുറച്ച് നാരങ്ങ നീരും ചേർത്ത് അരച്ചെടുക്കുക.
ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ വറുക്കുക.
ഇത് അരച്ചു വെച്ച ചമ്മന്തിയിൽ ചേർത്തിളക്കുക.
content highlight: chammanthi for dosa