ചെന്നൈയിൽ ഏറെ പ്രചാരത്തിലുള്ള ഒരു വിഭവമാണിത്. കല്ല്യാണത്തിൻ്റെ ഭാഗമായി എത്തുന്ന ധാരാളം അതിഥികൾക്കു വേണ്ടി ചിക്കനും അരിയും മസാലയോടൊപ്പം ഒരുമിച്ച് വേവിച്ചെടുക്കുന്ന രീതിയാണ് ഇതിന്. ദം ബിരിയാണിയുടെ മറ്റൊരു വകഭേദം എന്നു തന്നെ പറയാം.
ചേരുവകൾ
നെയ്യ്- 3-4 ടേബിസ്പൂൺ
കറുവാപ്പട്ട- 4
ഗ്രാമ്പൂ- 4
ഏലയ്ക്ക- 4
വഴനയില- 4
സവാള- 4
മല്ലിയില- അര കപ്പ്
പുതിനയില- അരകപ്പ്
പച്ചമുളക്- 4
ഇഞ്ചി- 100 ഗ്രാം
വെളുത്തുള്ളി- 50 ഗ്രാം
കാശ്മീരിമുളകുപൊടി- 2.5 ടേബിൾസ്പൂൺ
തക്കാളി- 4
ഉപ്പ്- ആവശ്യത്തിന്
തൈര്- 200 മില്ലി
നാരങ്ങ- 1
വെള്ളം- 800 മില്ലി
ചിക്കൻ- 1 കിലോ
ബസ്മതി അരി- 1 കിലോ
തയ്യാറാക്കുന്ന വിധം
1 കിലോ ബസ്മതി അരി നന്നായി കഴുകി അൽപ്പം ഉപ്പ് കൂടി ചേർത്ത് കുതിർത്തു വെയ്ക്കുക.
ശേഷം അടുപ്പിൽ വെച്ച് പകുതി വേവിച്ച് മാറ്റുക.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് മൂന്നോ നാലോ ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കി നാല് ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, വഴനയിലയും, ഇടത്തരം വലിപ്പമുള്ള നാല് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക.
അതിലേയ്ക്ക് അര കപ്പ് മല്ലിയില അരിഞ്ഞത്, അര കപ്പ് പുതിനയില, നാല് പച്ചമുളക് നീളത്തിൽ കീറിയത്, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതു കൂടി ചേർത്ത് ഇളക്കുക.
രണ്ടര ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടിയും, നാല് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് വേവിക്കുക.
ഒരു നാരങ്ങ പകുതി പിഴിഞ്ഞതും, 200 മില്ലി തൈരും ചേർത്തിളക്കുക.
ബിരിയാണി കഷ്ണങ്ങളാക്കിയ ചിക്കൻ അതിലേയ്ക്ക് ചേർത്ത് അടച്ചു വെച്ച് പത്ത് മിനിറ്റ് വേവിക്കുക.
പകുതി വേവിച്ച ബസ്മതി അരി ചേർത്ത് 800 മില്ലി വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക.
പതിനഞ്ച് മുതൽ ഇരുപത് മിനിറ്റ് വരെ അടച്ചുവെച്ച് ഇടത്തരം തീയിൽ വേവിക്കുക.
ശേഷം അടുപ്പണച്ച് അര മണിക്കൂർ കഴിഞ്ഞ് തുറന്ന് വിളമ്പാം.
content highlight: kalyana-biriyani-chennai-special-recipe