Ernakulam

പരോൾ കിട്ടി മുങ്ങിയ കുപ്രസിദ്ധ ഗുണ്ട കടുവ ഷഫീഖ് രണ്ട് വർഷത്തിനുശേഷം പിടിയിൽ – notorious gangster tiger shafiq arrested

കുപ്രസിദ്ധ ഗുണ്ട കടുവ ഷഫീഖ് അതിസാഹസികമായി പോലീസ് പിടിയിൽ. ആലുവ തായിക്കാട്ടുകര സ്വദേശിയാണ് ഷഫീഖ്. പത്ത് ദിവസത്തെ പരോൾ കിട്ടിയ പ്രതി രണ്ട് വർഷമായി തിരികെ ജയിലിൽ പ്രവേശിക്കാതെ മുങ്ങി നടക്കുകയായിരുന്നു.

ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം രാത്രി ചവറുപാടം ഭാഗത്ത് നിന്നാണ് പിടികൂടിയത്. പ്രതി സഞ്ചരിച്ച കാർ പോലീസ് വളഞ്ഞപ്പോൾ കാറിൽ നിന്ന് ഇറങ്ങി ഇരുട്ടിൽ ഓടി മറഞ്ഞെങ്കിലും അതിസാഹസികമായി പ്രതിയെ പിന്തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു.

STORY HIGHLIGHT: notorious gangster tiger shafiq arrested