Kerala

അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരുക്കേറ്റ കൊമ്പനെ തളക്കാനുള്ള ദൗത്യം തുടരുന്നു

അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയെ മയക്ക് വെടിവച്ച് പിടിക്കാനുള്ള ദൗത്യം രണ്ടാം ദിനവും തുടരും. വെറ്റിലപ്പാറ-മലയാറ്റൂർ പാത അടച്ച് ഗതാഗതം നിയന്ത്രിച്ചാകും ഇന്നത്തെ ദൗത്യം. ആനയെ കണ്ടെത്തിയാൽ സുരക്ഷിത സ്ഥാനത്ത് എത്തിച്ച ശേഷമേ ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മയക്കു വെടിവയ്ക്കുകയുള്ളൂ. പുഴയോരത്ത് നിന്ന് ആനയെ ഓടിച്ച് പ്ലാന്റേഷനുള്ളിൽ എത്തിക്കാനാണ് ആദ്യ നീക്കം. ഇന്നലെ കാലത്ത് പതിനാലാം ബ്ലോക്കിന് സമീപത്ത് പുഴയിൽ ആനയെ കണ്ടെങ്കിലും കൊമ്പൻ ദൗത്യ സംഘത്തിന്റെ കയ്യിൽ നിന്നും വഴുതിമാറി കാടു കയറുകയായിരുന്നു.