നാലുമണി ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ സ്നാക്ക്സ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന റവ വട.
ആവശ്യമായ ചേരുവകള്‍
- റവ – 1 കപ്പ്
- വെള്ളം 1/2 കപ്പ്
- തൈര് – 1/2 കപ്പ
- പച്ചമുളക് 2 എണ്ണം
- സവാള – 1 എണ്ണം
- വേവിച്ച ഉരുളക്കിഴങ്ങ് 2 എണ്ണം
- ഇഞ്ചി – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- കായം – ആവശ്യത്തിന്
- ബേക്കിങ്ങ് സോഡ – 1/2 ടീ സ്പൂണ്‍
- എണ്ണ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
മിക്‌സി ഉപയോഗിച്ച് റവ പൊടിച്ചെടുക്കുക. ഇതിലേക്ക് വെള്ളം, തൈര് എന്നിവ ചേര്‍ക്കാം. ഇത് 20 മിനുട്ട് നേരം മാറ്റിവയ്ക്കുക. അതിനു ശേഷം സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉരുഴക്കിഴങ്ങ്, കായം, ഉപ്പ്, ബേക്കിങ്ങ് സോഡ എന്നിവ റവയിലേക്ക് ചേര്‍ത്ത് നല്ലവണ്ണം കുഴച്ചെടുക്കാം. കയ്യില്‍ കുറച്ച് വെള്ളം തൊട്ട് മാവ് എണ്ണയില്‍ പൊരിച്ചെടുക്കാവുന്നതാണ്