വളരെ കുറഞ്ഞ സമയംകൊണ്ട് നല്ല ക്രിസ്പി മുറുക്ക് വീട്ടിലുണ്ടാക്കിയാലോ? കടയിൽനിന്നും കിട്ടുന്ന അതെ രുചിയിൽ എങ്ങനെ മുറുക്ക് തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
കഴുകിയ ഉഴുന്ന് ഒരു പാനിൽ ഒന്ന് ചൂടാക്കി എടുക്കുക. നന്നായി ചൂടായ ശേഷം ചെറു തീയിൽ ഇട്ട് നല്ല ഒരു ബ്രൗൺ നിറമാകുന്ന വരെ വറുത്തെടുക്കണം. ചൂടാറിയ ശേഷം ഉഴുന്ന് ഒട്ടും തരികളില്ലാതെ പൊടിച്ചെടുക്കാം. പച്ചരിയും നന്നായി പൊടിച്ച് നല്ല പോലെ വറുത്ത് എടുക്കണം. ശേഷം ഉഴുന്ന് പൊടിയും അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു നുള്ള് കുരുമുളകുപൊടിയും എള്ളും ചേർത്ത് നന്നായി ഇളക്കി എടുക്കാം.
ഇനി ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കാം. വെള്ളം ഒഴിക്കുമ്പോൾ ഒരു വെളുത്തുള്ളി ചതച്ചെടുത്ത് ഒരു അരിപ്പയിൽ ഇട്ട് , അതേ അരിപ്പയിൽ കൂടി ഒഴിച്ച് കൊടുക്കണം. ഒരു സേവനാഴിയിൽ കൂടി മുറുക്കിൻറെ ആകൃതിയിൽ ഒരു വാഴയിലയിലേക്കോ ബട്ടർ പേപ്പറിലേക്കോ പിഴിഞ്ഞെടുക്കാം. ഇനി ഓരോന്നായി നല്ല ചൂടുള്ള എണ്ണയിൽ വറുത്തെടുക്കാം. രണ്ട് വശവും നന്നായി മൂത്ത് വരുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കാം.