മലയാളികളുടെ ശീലങ്ങളിൽ ഒന്നാണ് ചായ. ഇന്ന് ചായയിൽ അല്പം വ്യത്യാസം വരുത്തിയാലോ? എളുപ്പത്തിലൊരു ചെമ്പരത്തി ചായ ഉണ്ടാക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ചെമ്പരുത്തി പൂവിന്റെ ഇതളുകള്‍ മാത്രം എടുത്ത് വെള്ളത്തിലിട്ട് നന്നായി കഴുകുക. പാത്രത്തില്‍ 3 ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. അതിലേക്ക് ഇഞ്ചിയും കറുകപട്ടയും ചേര്‍ക്കുക. നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരത്തി പൂവിലേക്കു ഒഴിക്കുക. 2 മിനിറ്റോളം അടച്ച് വയ്ക്കുക. പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലര്‍ന്ന് കടും ചുവപ്പ് നിറം ആവും. ശേഷം നന്നായി അരിച്ചെടുക്കുക. ശേഷം തേനും നാരങ്ങ നീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.