Food

വേനലിൽ കുളിരേകാൻ നല്ല ഫ്രഷ് കരിമ്പിൻ ജ്യൂസ് ആയാലോ?

കടുത്ത വേനലിൽ ശരീരത്തിനും മനസിനും കുളിരേകാൻ കരിമ്പിൻ ജ്യൂസ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന കരിമ്പിൻ ജ്യൂസ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • കരിമ്പ്
  • പഞ്ചസാര
  • പകുതി നാരങ്ങയുടെ നീര്
  • ചെറിയ കഷ്ണം ഇഞ്ചി
  • ആവശ്യമെങ്കിൽ മാത്രം വെള്ളം ചേര്‍ക്കാം

തയാറാക്കുന്ന വിധം

ആദ്യം കരിമ്പ് വൃത്തിയായി കഴുകിയ ശേഷം തോൽഭാഗം കളയുക. ശേഷം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കണം. ചേരുവകളിലാണ് ചേർത്ത്‌ നന്നായി അടിച്ചെടുക്കണം. നല്ല ഫ്രഷായ ജ്യൂസ് തയാർ.