Kerala

കരയിൽ രണ്ട് ജോ‍ഡി ചെരുപ്പുകൾ; നെയ്യാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി | young woman body found in neyyar dam

തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്

തിരുവനന്തപുരം: നെയ്യാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നെയ്യാർ വലിയ വിളാകം കടവിൽ ആണ് ഏതാണ്ട് 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. നെയ്യാറിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം.

കരയിൽ രണ്ട് ജോ‍ഡി ചെരുപ്പുകൾ കണ്ടെത്തി. ഇതിലൊന്ന് പുരുഷന്റേതും ഒന്ന് സ്ത്രീയുടേതുമാണ്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോ‍ർട്ടത്തിന് അയക്കും.

CONTENT HIGHLIGHT: young woman body found in neyyar dam