Food

ചായക്കൊപ്പം നല്ല നാടന്‍ ചക്കയപ്പം ആയാലോ?

ചായക്കൊപ്പം നല്ല നാടന്‍ ചക്കയപ്പം ആയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന നല്ല നാടൻ ചക്കയപ്പം.

ആവശ്യമായ ചേരുവകള്‍

  • നന്നായി പഴുത്ത ചക്ക -അര കിലോ
  • വറുത്തു പൊടിച്ച പച്ചരി – അര കിലോ
  • ശര്‍ക്കര – കാല്‍ കിലോ
  • ഏലക്ക പൊടി – ഒരു ടീസ്പൂണ്‍
  • നെയ് – 25ഗ്രാം

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത ചക്കയും പൊടിച്ച അരി മാവും നന്നായി ചേര്‍ത്ത് നന്നായി കുഴക്കുക. നെയ്യ്, ശര്‍ക്കര, പൊടിച്ച ഏലെക്കാ എന്നിവയും ചേര്‍ത്ത് ഒന്നുകൂടി കുഴച്ചു 5 മുതല്‍ 10മിനുട്ട് വരെ മാവ് പാകമാകുവാന്‍ വയ്ക്കുക. ഇനി ഇലയില്‍ (വഴയില, പൊടിയണി ഇല ഇവയില്‍ ഏതെങ്കിലും) പരത്തി ഇല മടക്കി ഇഡ്ഡലി പാത്രത്തില്‍ 30മിനുട്ട് ആവിയില്‍ വേവിക്കുക.