Food

ചോറിന്റെയോ നെയ്‌ച്ചോറിന്റെ കൂടെയോ കഴിക്കാൻ കിടിലൻ ബീഫ് ഫ്രൈ ഉണ്ടാക്കാം

ചോറിന്റെയോ നെയ്‌ച്ചോറിന്റെ കൂടെയോ കഴിക്കാൻ കിടിലൻ ബീഫ് ഫ്രൈ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ബീഫ് ഫ്രൈ.

ആവശ്യമായ ചേരുവകൾ

  • ബീഫ് – ഒരു കിലോ
  • ഇറച്ചി മസാല – 1 ടേബിള്‍സ്പൂണ്‍
  • മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
  • കുരുമുളകുപൊടി – 1 ടീസ്പൂണ്‍
  • മുളകുപ്പൊടി – 1 ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
  • ചെറിയ ഉള്ളി – 8 എണ്ണം
  • ഇഞ്ചി – 1 ഇഞ്ച് കഷണം
  • വെളുത്തുള്ളി – 5 അല്ലി
  • കറിവേപ്പില – 3 ഇതള്‍
  • തേങ്ങാക്കൊത്ത് – 1/4 കപ്പ് ആവശ്യമെങ്കില്‍
  • നെയ്യ് – 3 ടേബിള്‍സ്പൂണ്‍
  • കടുക് – ½ ടീസ്പൂണ്‍
  • നെയ്യ് – 3 ടേബിള്‍സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചെറിയ കഷ്ണങ്ങലാക്കി നുറുക്കിയ ബീഫ് ചെറിയ കഷ്ണങ്ങളാക്ക് നുറുക്കി വാര്‍ത്തെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിയുക. മല്ലിപ്പൊടി, മുളകുപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ഇറച്ചിയില്‍ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിക്കുക. രണ്ടാമത്തെ വിസിലിനു ശേഷം തീ അണക്കുക. അടപ്പ് തുറന്ന ശേഷം വീണ്ടും ചൂടാക്കി ഇറച്ചിയിലെ വെള്ളം മുഴുവനായും വറ്റിക്കുക. പാനില്‍ നെയ്യ് ചൂടാക്കി, കടുക് ഇട്ട് പൊട്ടുമ്പോള്‍ തീ കുറച്ച ശേഷം തേങ്ങാകൊത്ത് (ആവശ്യമെങ്കില്‍) ചേര്‍ത്ത് 2-3 മിനിറ്റ് ഇളക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ മീറ്റ് മസാല ചേര്‍ത്ത് ഇളക്കുക. തിലേയ്ക്ക് വേവിച്ച ഇറച്ചി ചേര്‍ത്ത് ഇടവിട്ട് ഇളക്കി നന്നായി വരട്ടിയെടുക്കുക. പിന്നീട് ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്തിളക്കുക. ശേഷം ചോറിനൊപ്പം കഴിക്കാം.