Food

എഗ്ഗ് വൈറ്റ് ഓംലൈറ്റ് ഉണ്ടാക്കിയാലോ?

എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഓംലെറ്റ് റെസിപ്പി നോക്കിയാലോ? സാധാരണ ഓംലെറ്റിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ഓംലെറ്റ്.

ആവശ്യമായ ചേരുവകൾ

  • മുട്ടയുടെ വെള്ള-1
  • കുരുമുളക്പൊടി- ഒരു നുള്ള്
  • പാല്‍- ഒരു ടേബിള്‍ സ്പൂണ്‍
  • ചീര പൊടിയായി അറിഞ്ഞത്- ഒരു ചെറിയ കപ്പ്
  • ഉപ്പ്- പാകത്തിന്
  • പാചകഎണ്ണ- പാകത്തിന്

തയ്യാറാക്കുന്ന വിധം

പാല്‍, ഉപ്പ്, കുരുമുളക് പൊടി എന്നിവ മുട്ടയുടെ വെള്ളയിലേയ്ക്ക് ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ചൂടായ പാനിലേക്ക് എണ്ണ ഒഴിച്ച് അരിഞ്ഞുവെച്ച ചീര അതിലേയ്ക്ക് ഇട്ട് ചെറുതീയില്‍ ഇളക്കുക. പച്ചമണം മാറുമ്പോള്‍ ചീര പാനിന്റെ നടുഭാഗത്തേക്ക് ആക്കിവെക്കണം. ഓംലെറ്റിന്റെ വലിപ്പത്തിനനുസരിച്ച് പാനില്‍ അത് നിരത്തിവെയ്ക്കാം. ശേഷം അടിച്ചുവെച്ചിരിക്കുന്ന മുട്ട ഇതിന് മുകളിലേയ്ക്ക് ഒഴിച്ചുകൊടുക്കാം. ചെറുതീയില്‍ വേണം ഓംലെറ്റ് വേവിച്ചെടുക്കാന്‍. ആവശ്യമെങ്കില്‍ മാത്രം ഇതിന് മുകളില്‍ ഗ്രേറ്റ് ചെയ്തെടുത്ത ചീസ് വിതറാം.

 

Latest News