Food

ഊണിന് ശേഷം കുടിക്കാൻ ഒരു കിടിലന്‍ മുന്തിരി ജ്യൂസ് ആയാലോ?

ഉച്ചയ്ക്ക് ഊണ് കഴിഞ്ഞിരിക്കുമ്പോൾ കുടിക്കാൻ ഒരു കിടിലൻ ജ്യൂസ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മുന്തിരി ജ്യൂസ് റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • മുന്തിരി – അരക്കിലോ
  • പഞ്ചസാര – 12 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

ഉപ്പും കുറച്ച് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വെള്ളത്തില്‍ മുക്കി വച്ച മുന്തിരി നന്നായി കഴുകി എടുത്ത് ഒരു ഫ്രൈയിങ് പാനില്‍ നികക്കെ വെള്ളം ഒഴിച്ച് പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക. തിളച്ചു തുടങ്ങുമ്പോള്‍ മുന്തിരിയില്‍നിന്ന് തൊലി വിട്ടുവരുന്നത് കാണാം. പൂര്‍ണമായി തൊലി വിട്ടുവന്നു കഴിയുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്യുക. ആറിയതിനു ശേഷം അരിപ്പയില്‍ അരിച്ചെടുത്ത് തൊലി മാറ്റുക. വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.