Celebrities

മാർക്കോയിൽ നിന്നും എന്നെ മാറ്റുവാനുള്ള കാരണം ഇതാണ് തുറന്നുപറഞ്ഞ് റിയാസ് ഖാൻ

മലയാളി പ്രേക്ഷകർ വളരെയധികം പ്രിയപ്പെട്ടതായി നെഞ്ചിലേറ്റിയ ഒരു ചിത്രമാണ് മാർക്കോ വലിയ വിജയം തന്നെയായിരുന്നു ഈ ചിത്രം ചെറിയ സമയം കൊണ്ട് നേടിയെടുത്തതും ഉണ്ണിമുകുന്ദന്റെ കരിയറിൽ തന്നെ വലിയ മാറ്റം കൊണ്ടുവരുവാൻ ഈ ഒരു ചിത്രത്തിന് സാധിച്ചിട്ടുണ്ട് മിഖായേൽ എന്ന ചിത്രത്തിന്റെ ഒരു സ്പൂഫ് എന്ന നിലയിൽ ആയിരുന്നു ഈ ചിത്രം പുറത്ത് വന്നത് ഈ ചിത്രത്തിൽ റിയാസ്ഖാനും വളരെ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് എന്നാൽ മാർക്കോയിൽ റിയാസ്ഖാനെ കാണാൻ സാധിച്ചിരുന്നു പലരും ചോദിച്ചിരുന്നു..

ഈ ഒരു ചോദ്യത്തിന് താരം തന്നെ മറുപടി നൽകുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഏറ്റവും അടുത്ത ഒരു അഭിമുഖത്തിൽ ആയിരുന്നു ഈ കാര്യത്തെക്കുറിച്ച് താരം സംസാരിച്ചിരുന്നത് വാക്കുകൾ സിനിമയിൽ ഞാനും ഉണ്ണി മുകുന്ദനും ചേർന്നുള്ള ഒരു രംഗം ഉണ്ടായിരുന്നു ഇതിനു മുൻപ് ഞങ്ങൾ ഒരു ഇൻസ്റ്റഗ്രാം റീല് അപ്‌ലോഡ് ചെയ്തിരുന്നു അടിച്ചു കയറി വാ എന്ന് പറയുന്ന ആ റീല് വളരെയധികം വൈറലായി മാറുകയും ചെയ്തു

അതോടെ ഞാനും ആ സിനിമയിൽ ഉണ്ട് എന്ന് എല്ലാവർക്കും മനസ്സിലായി കറുത്ത സൂട്ട് ഒക്കെ ഇട്ടു കൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ കിടിലൻ ഗെറ്റപ്പാണ് അതിലുള്ളത് എന്നാൽ ആ സിനിമ എന്റെ രംഗം പൂർണ്ണമായും ഒഴിവാക്കുകയാണ് ചെയ്തത് എന്നോട് ഈ കാര്യത്തെപ്പറ്റി പറയുകയും ചെയ്തിരുന്നു ഡയറക്ടറുടെ തീരുമാനമാണ് ഇത് എന്നാണ് പറഞ്ഞത് ഞാൻ അതിന് ഒന്നും പ്രശ്നമായി പറഞ്ഞില്ല അത് ഡയറക്ടറുടെ തീരുമാനമാണെന്ന് എനിക്കറിയാം എന്നാൽ ഒരു നടൻ എന്ന നിലയിൽ ലോക സിനിമയിൽ തന്നെ ഇത്രയും അംഗീകാരം നേടിയ ഒരു സിനിമയുടെ ഭാഗമായി മാറാൻ പറ്റാത്തതിൽ എനിക്ക് വിഷമം ഉണ്ട് പക്ഷേ എത്ര വലിയ എക്സ്പീരിയൻസ് ഉള്ള നടൻ ആണെങ്കിലും ഡയറക്ടറുടെ തീരുമാനം അംഗീകരിക്കണം ഞാനും അത് അംഗീകരിക്കുന്നുണ്ട് എന്നാണ് താരം പറഞ്ഞത്