തിരുവനന്തപുരം: ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പള്ളിക്കൽ സ്വദേശി മുഹമ്മദ് ഹർഷിദ് (23) ആണ് മരിച്ചത്. പാരിപ്പള്ളി പള്ളിക്കൽ റോഡിൽ കാട്ടുപുതുശേരി മസ്ജിദിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം.
ബൈക്കിൽ ഇടിച്ച ശേഷം നിർത്താതെ പോയ ടിപ്പർ ലോറി നാട്ടുകാർ പള്ളിക്കലിൽ തടഞ്ഞിട്ടു. അപകടത്തിന് പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹർഷിദിന്‍റെ മരണം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പള്ളിക്കൽ പൊലീസ് കേസെടുത്തു.
CONTENT HIGHLIGHT: accident bike and tipper