cmp3.10.3.1Lq4 0x761f9959
കൊച്ചി: വിമാന യാത്രയ്ക്ക് ഒരുങ്ങുകയാണോ നിങ്ങൾ ? അതും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണോ യാത്ര ? എന്നാൽ ഒന്ന് ശ്രദ്ധിക്കണേ.. റിപ്പബ്ലിക് ദിനാചരണം പ്രമാണിച്ച് കൊച്ചി ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളിലും വരും ദിവസങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് മൂലം തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍ വിമാനത്താവളത്തിലെ വിവിധ പ്രക്രിയകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാമെന്നത് കണക്കിലെടുത്താണ് പുതിയ അറിയിപ്പ്.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിമാനത്താവള അധികൃതര്‍ അറിയിപ്പ് നല്‍കിയത്. പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്കായാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. കൂടുതല്‍ സമയം വേണ്ടി വരുന്നതിനാല്‍ യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ആസൂത്രണം ചെയ്യണമെന്നും വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്രയ്ക്കായി യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരണം.
CONTENT HIGHLIGHT: cochin international airport issued new advisory for passengers