Video

നിയമസഭയിൽ സ്പീക്കറും മാത്യു കുഴൽനാടനും തമ്മിൽ തർക്കം

അടിയന്തരപ്രമേയ നോട്ടീസ് നൽകി, അത് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിൽ സ്പീക്കറും മാത്യു കുഴൽനാടനും തമ്മിൽ തർക്കം. അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ വിഷയം അവതരിപ്പിക്കുന്നതിനിടെ വന നിയമ ഭേദഗതി ഉന്നയിച്ചപ്പോൾ സ്പീക്കർ ഇടപെട്ടു, പിന്നാലെ വിഷയം തർക്കമാവുകയായിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്നാൽ ഇങ്ങനെയൊരു ഭേദഗതി ബിൽ ഈ സംസ്ഥാനത്ത് പ്രസിദ്ധീകരിക്കുമായിരുന്നോ എന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. നിങ്ങളെന്താണ് അവതരിപ്പിക്കുന്നതെന്ന് ചോദിച്ച സ്പീക്കർ, ഈ വന നിയമ ഭേദഗതിയൊക്കെ പിൻവലിച്ചുവെന്ന് മറുപടി പറഞ്ഞു. പിൻവലിച്ച കാര്യം ഇവിടെ പറയേണ്ട കാര്യമെന്താണെന്ന ചോദ്യത്തിന് ഇത് വൈകാരികമായ പ്രശ്നമെന്നായിരുന്നു മാത്യുവിൻ്റെ മറുപടി. പ്രസംഗം തടസപ്പെട്ടതിൽ കുപിതനായ മാത്യു കുഴൽനാടൻ ഇരു കൈകളും വീശിക്കൊണ്ട് എന്തൊരു കഷ്ടമാണ് സാർ എന്ന് പറയുകയായിരുന്നു. നിങ്ങളുടെ എല്ലാ പ്രകടനവും നടത്തേണ്ട വേദിയല്ല ഇതെന്ന് സ്പീക്കർ മറുപടി പറഞ്ഞു. അവതരിപ്പിക്കേണ്ട കാര്യങ്ങൾ അവതരിപ്പിക്കുക. നിങ്ങൾക്ക് ഡിമാൻ്റിൽ ആ കാര്യങ്ങൾ പറയാം. നിലമ്പൂരിലെ വന്യജീവി ആക്രമണമാണ് എഴുതി തന്നത്. എന്തും വിളിച്ച് പറയാമെന്നാണോയെന്നും പറഞ്ഞ സ്പീക്കർ അടിയന്തിര പ്രമേയമായി ഉന്നയിച്ച വിഷയത്തിനുള്ളിൽ നിന്ന് കൊണ്ട് വേണം സംസാരിക്കാനെന്നും ഓർമ്മിപ്പിച്ചു. അതേസമയം അടിയന്തരപ്രമേയ നോട്ടീസ് തള്ളി.

Latest News