Kerala

ആക്ടീവയിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ – Two persons who tried to smuggle ganja arrest

ആക്ടീവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവുമായി രണ്ട് പേർ തിരുവനന്തപുരത്ത് പിടിയിൽ. തിരുവനന്തപുരം എക്സൈസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായത്. കരിമഠം സ്വദേശികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമായ മുഹമ്മദ് റാഫി, ജിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മുഹമ്മദ് റാഫി വാടകയ്ക്ക് താമസിക്കുന്ന കല്ലാട്ട്മുക്കിലെ വീട്ടിൽ നിന്ന് സ്‌കൂട്ടറിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. കെഎൽ 1 ബിഎൽ 4179 എന്ന ഹോണ്ട ആക്ടീവ സ്കൂട്ടറിൽ നിന്ന് കഞ്ചാവ് ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. നഗരത്തിലെ സ്‌ളുകൾ കേന്ദ്രീകരിച്ചും കരിമഠം ഭാഗത്തും ലഹരി കച്ചവടം നടത്തുന്ന സംഘമാണ് ഇവരെന്ന് എക്സൈസ് പറയുന്നത്.

അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

STORY HIGHLIGHT: Two persons who tried to smuggle ganja arrest