Tech

ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം; സാംസങ് ഗ്യാലക്സി S25 സിരീസ് എത്തി! ഫീച്ചറുകളും വിലകളും അറിയാം | Samsung galaxy s25

ക്വാല്‍കോമിന്‍റെ സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പിലാണ് മൂന്ന് ഫോണുകളുടെയും പ്രവര്‍ത്തനം

സാന്‍ ജോസ്: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗ്യാലക്സി എസ്25 സിരീസ് സാംസങ് അവതരിപ്പിച്ചു. ഗ്യാലക്സി എസ്25 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍, ഗ്യാലക്സി എസ്25 പ്ലസ്, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മൂന്ന് സ്മാര്‍ട്ട്ഫോണുകളാണ് ഈ സിരീസില്‍ സാംസങ് പുറത്തിറക്കിയത്. അതേസമയം ഏറെ അഭ്യൂഹങ്ങളുണ്ടായിരുന്ന ഗ്യാലക്സി എസ്25 സ്ലിമ്മിനെ കുറിച്ച് യാതൊരു വിവരവും സാംസങ് പുറത്തുവിട്ടിട്ടില്ല. വണ്‍ യുഐ 7 ഇന്‍റര്‍ഫേസില്‍ എത്തിയിരിക്കുന്ന ഗ്യാലക്സി എസ്25 സിരീസ് എഐക്ക് പ്രാധാന്യം നല്‍കിയുള്ളവയാണ്. ക്വാല്‍കോമിന്‍റെ സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പിലാണ് മൂന്ന് ഫോണുകളുടെയും പ്രവര്‍ത്തനം.

കാലിഫോര്‍ണിയയിലെ സാന്‍ ജോസ് വേദിയായ പ്രകാശന ചടങ്ങിലാണ് ഗ്യാലക്സി എസ്25 സിരീസ് സാംസങ് പുറത്തിറക്കിയത്. ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25 പ്ലസ്, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മൂന്ന് ഫോണ്‍ മോഡലുകളാണ് ഈ സിരീസിലുള്ളത്. ഇന്ത്യയില്‍ ഈ ഫോണുകളുടെ പ്രീ-ഓര്‍ഡര്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സാംസങിലൂടെയും തെരഞ്ഞെടുക്കപ്പെട്ട ഓണ്‍ലൈന്‍ പാര്‍ട്‌ണര്‍മാരിലൂടെയും റീടെയ്‌ല്‍ സ്റ്റോറുകള്‍ വഴിയും ഫോണുകള്‍ വാങ്ങാം.

സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര- സ്പെസിഫിക്കേഷന്‍സ്

6.9 ഇഞ്ച് ക്യുഎച്ച്ഡി+ ഡൈനാമിക് അമോല്‍ഡ് 2എക്സ് ഡിസ്പ്ലെ, 120Hz റിഫ്രഷ് റേറ്റ്, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, 12 ജിബി റാം, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് വേരിയന്‍റുകള്‍, 200 എംപി റീയര്‍ ക്യാമറ (OIS), 50 എംപി അള്‍ട്രാ-വൈഡ്, 50 എംപി ടെലിഫോട്ടോ (5x), 10 എംപി ടെലിഫോട്ടോ (3x) സൂം, 12 എംപി സെല്‍ഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, 30 മിനിറ്റ് കൊണ്ട് 65 ശതമാനം ചാര്‍ജ്, 45 വാട്സ് അഡാപ്റ്റര്‍, വയര്‍ലെസ് ചാര്‍ജിംഗ് സപ്പോര്‍ട്ട്, ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള വണ്‍ യുഐ 7, ഐപി 68 റേറ്റിംഗ് എന്നിവയാണ് ഗ്യാലക്സി എസ്25 അള്‍ട്രയുടെ പ്രത്യേകതകള്‍.

സാംസങ് ഗ്യാലക്സി എസ്25 പ്ലസ്- സ്പെസിഫിക്കേഷന്‍സ്

6.7 ഇഞ്ച് ക്യുഎച്ച്‌ഡി+ ഡൈനാമിക് അമോല്‍ഡ് 2xഎ ഡിസ്പ്ലെ, 120Hz റിഫ്രഷ് റേറ്റ്, സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, 12 ജിബി റാം, 256 ജിബി, 512 ജിബി സ്റ്റോറേജ്, 50 എംപി പ്രൈമറി (OIS) റീയര്‍ ക്യാമറ, 12 എംപി അള്‍ട്രാ-വൈഡ്, 10 എംപി ടെലിഫോട്ടോ (3x സൂം), 12 എംപി സെല്‍ഫി ക്യാമറ, 4900 എംഎഎച്ച് ബാറ്ററി, 45 വാട്സ് അഡാപ്റ്റര്‍, വയര്‍ലെസ് ചാര്‍ജിംഗ് സപ്പോര്‍ട്ട്, ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള വണ്‍ യുഐ 7, ഐപി 68 റേറ്റിംഗ് എന്നിവയാണ് ഗ്യാലക്സി എസ്25 പ്ലസിന്‍റെ സവിശേഷതകള്‍.

സാംസങ് ഗ്യാലക്സി എസ്25- സ്പെസിഫിക്കേഷന്‍സ്

6.2 ഇഞ്ച് എഫ്എച്ച്‌ഡി+ ഡൈനാമിക് അമോല്‍ഡ‍് 2എക്സ് ഡിസ്പ്ലെ, 120Hz റിഫ്രഷ് റേറ്റ്, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, 12 ജിബി റാം, 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ്, 50 എംപി പ്രൈമറി (OIS) 12 എംപി അള്‍ട്രാ-വൈഡ്, 10 എംപി ടെലിഫോട്ടോ (3x സൂം), 12 എംപി സെല്‍ഫി ക്യാമറ, 4000 എംഎച്ച് ബാറ്ററി, 50 മിനിറ്റ് കൊണ്ട് 50 ശതമാനം ചാര്‍ജിംഗ്, 25 വാട്സ് അഡാപ്റ്റര്‍, ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള വണ്‍ യുഐ 7, ഐപി68 എന്നിവയാണ് ഗ്യാലക്സി എസ്25ന്‍റെ പ്രത്യേകതകള്‍.

ഗ്യാലക്സി എസ്25 സ്മാര്‍ട്ട്‌ഫോണ്‍ സിരീസ് വില വിവരങ്ങള്‍

ഗ്യാലക്സി എസ്25 അള്‍ട്ര

12 ജിബി റാം + 256 ജിബി സ്റ്റോറേജ്: 129,999 രൂപ
12 ജിബി റാം + 512 ജിബി സ്റ്റോറേജ്: 141,999 രൂപ
12 ജിബി റാം + 1 ടിബി സ്റ്റോറേജ്: 165,999 രൂപ

ഗ്യാലക്സി എസ്25 പ്ലസ്

12 ജിബി റാം + ജിബി സ്റ്റോറേജ്:  99,999 രൂപ
12 ജിബി റാം + ജിബി സ്റ്റോറേജ്: 111,999 രൂപ

ഗ്യാലക്സി എസ്25

12 ജിബി റാം + 256 ജിബി സ്റ്റോറേജ്: 80,999 രൂപ
12 ജിബി റാം + 512 ജിബി സ്റ്റോറേജ്: 92,999 രൂപ

content highlight : samsung-galaxy-s25-series-india-pricing-and-phone-specifications