യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതികരിച്ച് റഷ്യ. തുല്യമായ സംഭാഷണത്തിനും പരസ്പര ബഹുമാനമുള്ള സംഭാഷണത്തിനും’ തയ്യാറാണെന്ന് റഷ്യ പറഞ്ഞു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ പ്രതികരണം. ഇനിയും വരാനിരിക്കുന്ന സൂചനകള്‍ക്കായി കാത്തിരിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ ഉപരോധ ഭീഷണികളില്‍ റഷ്യ പുതിയതായി ഒന്നും കണ്ടെത്തുന്നില്ല. അദ്ദേഹം ആദ്യ പ്രസിഡന്റായിരിക്കുമ്പോഴെങ്കിലും ഈ രീതിയിലുള്ള പെരുമാറ്റമായിരുന്നു ഉണ്ടായത്. ഇത്തവണം അതു തന്നെ വേറെ പുതുമയൊന്നും കാണാനില്ലെന്നും റഷ്യയുടെ ഡെപ്യൂട്ടി യുഎന്‍ അംബാസഡര്‍ ദിമിത്രി പോളിയാന്‍സ്‌കി പറഞ്ഞു, അടുത്ത നടപടി സ്വീകരിക്കുന്നതിന് മുമ്പ്, യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ ട്രംപ് എന്താണ് ആഗ്രഹിക്കുന്നതെന്ന് റഷ്യ അറിയാന്‍ ആഗ്രഹിക്കുന്നു.
ട്രംപ് ബുധനാഴ്ച ട്രൂത്ത് സോഷ്യലില്‍ ഒരു നീണ്ട പോസ്റ്റില്‍ എഴുതി , റഷ്യയെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഞാന്‍ റഷ്യന്‍ ജനതയെ സ്‌നേഹിക്കുന്നു, റാഡിക്കല്‍ ലെഫ്റ്റ് റഷ്യ സൃഷ്ടിച്ച കോലാഹലങ്ങള്‍ക്കിടയിലും ഞാന്‍ പ്രസിഡന്റ് പുടിനുമായി എല്ലായ്‌പ്പോഴും നല്ല ബന്ധം നിലനിര്‍ത്തിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ വിജയിക്കാന്‍ റഷ്യ ഞങ്ങളെ സഹായിച്ചുവെന്നതും ഈ സമയത്ത് ഏകദേശം 6 ദശലക്ഷം ആളുകളെ നഷ്ടപ്പെട്ടുവെന്നതും നാം മറക്കരുത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റഷ്യയ്ക്കും പ്രസിഡന്റ് പുടിനും ഞാന്‍ വലിയ ആശ്വാസം നല്‍കുമെന്ന് പറയപ്പെടുന്നു. വ്യര്‍ഥമായ ഈ യുദ്ധം നിര്‍ത്തി വിട്ടുവീഴ്ച ചെയ്യാന്‍ ഞാന്‍ അവരോട് പറയാന്‍ പോകുന്നു. ഈ യുദ്ധം കൂടുതല്‍ വഷളാക്കുകയേയുള്ളൂ. നമുക്ക് ഒരു കരാറിലെത്താന്‍ കഴിയുന്നില്ലെങ്കില്‍, റഷ്യയില്‍ കനത്ത നികുതിയും ഇറക്കുമതി തീരുവയും ചുമത്തുകയും റഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യുകയല്ലാതെ എനിക്ക് മറ്റ് മാര്‍ഗമില്ലെന്ന് ട്രംപ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും എന്നാല്‍ ഇപ്പോള്‍ റഷ്യന്‍ അധിനിവേശത്തിന്‍ കീഴിലുള്ള 20 ശതമാനം ഭൂമി യുക്രെയ്നിന് വിട്ടുകൊടുക്കേണ്ടിവരുമെന്നും പുടിന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതുകൂടാതെ ഉക്രൈന്‍ നാറ്റോയില്‍ ചേരാന്‍ പുടിനും താല്‍പ്പര്യമില്ല. എന്നാല്‍ ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കാന്‍ ഉക്രൈന്‍ തയ്യാറല്ല. എന്നിരുന്നാലും, തന്റെ ഭൂമിയില്‍ കുറച്ച് തല്‍ക്കാലം വിട്ടുകൊടുക്കേണ്ടി വരുമെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. നേരത്തെ, ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ ഡെപ്യൂട്ടി അംബാസഡര്‍ ദിമിത്രി പോളിയാന്‍സ്‌കി റോയിട്ടേഴ്സുമായി സംസാരിച്ചിരുന്നു. യുദ്ധം നിര്‍ത്താനുള്ള കരാറില്‍ ട്രംപ് എന്താണ് ആഗ്രഹിക്കുന്നതെന്ന് റഷ്യ അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും എങ്കില്‍ മാത്രമേ വിഷയം മുന്നോട്ട് പോകൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെ, ഏത് കരാറിലും കുറഞ്ഞത് രണ്ട് ലക്ഷം സമാധാന സേനാംഗങ്ങള്‍ വേണ്ടിവരുമെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ചൊവ്വാഴ്ച പറഞ്ഞു. ഈ സമാധാന സേനയില്‍ അമേരിക്കന്‍ സൈനികരും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. അമേരിക്കയില്ലാതെ ഇത് സാധ്യമല്ല, ചില യൂറോപ്യന്‍ സുഹൃത്തുക്കള്‍ അങ്ങനെ വിചാരിച്ചാലും അങ്ങനെയല്ല.