Automobile

6 മോഡലുകൾ; ഹ്യുണ്ടേയ് ഇലക്ട്രിക് ക്രേറ്റയുടെ വേരിയന്റും ഫീച്ചറുകളും അറിയാം | hyundai creta electric

വലിയ ബാറ്ററിയില്‍ 171എച്ച്പിയും ചെറുതില്‍ 135എച്ച്പിയുമാണ് പുറത്തെടുക്കുക.

ഹ്യുണ്ടേയ് അടുത്തിടെ വലിയ പ്രതീക്ഷയോടെ പുറത്തിറക്കിയ വൈദ്യുത വാഹനമാണ് ക്രേറ്റ ഇലക്ട്രിക്. 17.99 ലക്ഷം മുതല്‍ 23.50 ലക്ഷം രൂപ വരെയാണ് ഈ ഇലക്ട്രിക്ക് എസ്‌യുവിയുടെ വില. എക്‌സിക്യൂട്ടീവ്, സ്മാര്‍ട്ട്, സ്മാര്‍ട്ട്(ഒ), പ്രീമിയം, സ്മാര്‍ട്ട്(ഒ) ലോങ് റേഞ്ച്, എക്‌സലന്‍സ് ലോങ് റേഞ്ച് എന്നിങ്ങനെ ആറു മോഡലുകളില്‍ ക്രേറ്റ ഇവി എത്തുന്നുണ്ട്. ക്രേറ്റ ഇവിയുടെ വേരിയന്റുകളും ഫീച്ചറുകളും വിശദമായി നോക്കാം.

 

42 കിലോവാട്ട്, 51.4 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ക്രേറ്റ ഇവിയുടെ വരവ്. എക്‌സിക്യൂട്ടീവ്, സ്മാര്‍ട്ട്, സ്മാര്‍ട്ട്(ഒ), പ്രീമിയം മോഡലുകളില്‍ 42 കിലോവാട്ട് ബാറ്ററി ലഭ്യമാണ്. 390 കിലോമീറ്ററാണ് (എആര്‍എഐ) റേഞ്ച്. സ്മാര്‍ട്ട്(ഒ) ലോങ് റേഞ്ച്, എക്‌സലന്‍സ് ലോങ് റേഞ്ച് മോഡലുകളില്‍ 51.4കിലോവാട്ട് ബാറ്ററി ലഭ്യമാണ്. റേഞ്ച് 473 കിലോമീറ്റര്‍. വലിയ ബാറ്ററിയില്‍ 171എച്ച്പിയും ചെറുതില്‍ 135എച്ച്പിയുമാണ് പുറത്തെടുക്കുക.

ഡിസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 51.4കിലോവാട്ട് ബാറ്ററി 58 മിനുറ്റില്‍ 10-80 ശതമാനം ചാര്‍ജിലേക്കെത്തും. എസി ഹോം ചാര്‍ജറാണ് ഉപയോഗിക്കുന്നതെങ്കില്‍ 10-100 ശതമാനം ചാര്‍ജിലേക്കെത്താന്‍ നാലര മണിക്കൂര്‍ വേണ്ടി വരും. 42 കിലോവാട്ട് ബാറ്ററി ഫാസ്റ്റ് ചാര്‍ജറില്‍ 58 ശതമാനത്തില്‍ ചാര്‍ജാവുമെങ്കില്‍ എസി ചാര്‍ജറില്‍ നാലു മണിക്കൂര്‍ എടുക്കും. സ്മാര്‍ട്ട്(ഒ), പ്രീമിയം, സ്മാര്‍ട്ട്(ഒ) ലോങ്‌റേഞ്ച്, എക്‌സലന്‍സ് എന്നിങ്ങനെയുള്ള ഉയര്‍ന്ന മോഡലുകളിൽ 11 കിലോവാട്ട് എസി വാള്‍ ബോക്‌സ് ചാര്‍ജര്‍ ലഭ്യമാണ്. ഇതിനായി 73,000 രൂപ അധികം നല്‍കണം.

 

എട്ട് മോണോടോണ്‍ നിറങ്ങളിലും രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും ക്രേറ്റ ഇവി എത്തുന്നുണ്ട്. ഓഷ്യന്‍ ബ്ലൂ മെറ്റാലിക് പെയിന്റ് വിത്ത് ബ്ലാക്ക് റൂഫാണ് പുതിയത്. ഫയരി റെഡ്, സ്റ്റാറി നൈറ്റ്, അറ്റ്‌ലസ് വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ് എന്നിങ്ങനെയുള്ള നിറങ്ങളിലും ക്രേറ്റ ഇവി ലഭ്യമാണ്. വകഭേദങ്ങള്‍ക്കനുസരിച്ചുള്ള വിലയും ഫീച്ചറുകളും നോക്കാം.

 

ഹ്യുണ്ടേയ് ക്രേറ്റ ഇലക്ട്രിക് എക്‌സിക്യൂട്ടീവ്

6 എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടിപിഎംഎസ്, 17 ഇഞ്ച് അലോയ് വീലുകള്‍, ക്വാഡ് ബീം എല്‍ഇഡി ഹൈഡ് ലൈറ്റുകള്‍, ആക്ടീവ് എയര്‍ ഫ്‌ളാപ്‌സ്, ഫാബ്രിക്ക് അപ്പോള്‍സ്ട്രി, മാനുവല്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്, 2 സ്‌റ്റെപ് റീക്ലെയ്‌നിങ് പിന്‍സീറ്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ക്രൂസ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ഓട്ടോ ഫോള്‍ഡിങ് ഒആര്‍വിഎം, കൂളിങ് ഫങ്ഷനുള്ള മുന്നിലെ ആംറെസ്റ്റ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും, ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ പിന്തുണ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും പിന്‍ നിരയില്‍ എസി വെന്റുകളും, പിന്നില്‍ 60: 40സ്പ്ലിറ്റ് സീറ്റ്, ഇന്‍ കാര്‍ പേമെന്റ്, ഇലക്ട്രിക് ടെയില്‍ഗേറ്റ്, പിന്നില്‍ വൈപ്പറും വാഷറും എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 17.99 ലക്ഷം രൂപ വിലയുള്ള ഈ മോഡലില്‍ ബാറ്ററി 42 കിലോവാട്ടിന്റെയാണ്.

 

ഹ്യുണ്ടേയ് ഇലക്ട്രിക് സ്മാര്‍ട്ട്

ഫ്രങ്ക്, 6 തരത്തില്‍ മാറ്റം വരുത്താവുന്ന ഡ്രൈവര്‍ സീറ്റ്, പിന്‍ വിന്‍ഡോ സണ്‍ ഷെയ്ഡ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ആമ്പിയന്റ് ലൈറ്റ്, റൂഫ് റെയില്‍, ഒആര്‍വിഎമ്മില്‍ ഇന്‍ഡിക്കേറ്റര്‍, എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിവയാണ് പ്രധാന അധിക ഫീച്ചറുകള്‍. 18.99 ലക്ഷം രൂപ വിലയുള്ള സ്മാര്‍ട്ട് വകഭേദത്തില്‍ 42 കിലോവാട്ടിന്റെയാണ് ബാറ്ററി.

 

ഹ്യുണ്ടേയ് ക്രേറ്റ ഇലക്ട്രിക് സ്മാര്‍ട്ട്(ഒ)

പനോരമിക് സണ്‍റൂഫ്, പിന്നില്‍ എല്‍ഇഡി റീഡിങ് ലാംപ് എന്നിവയാണ് അധിക ഫീച്ചറുകള്‍. വില 19.49 ലക്ഷം രൂപയും ബാറ്ററി 42 കിലോവാട്ടും.

ഹ്യുണ്ടേയ് ക്രേറ്റ ഇലക്ട്രിക് പ്രീമിയം

അഡാസ് സുരക്ഷ, വെഹിക്കിള്‍ ടു ലോഡ് ചാര്‍ജിങ്, 8 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം എന്നിവയാണ് അധിക ഫീച്ചറുകള്‍. വില 19.99 ലക്ഷവും ബാറ്ററി 42 കിലോവാട്ടും.

ഹ്യുണ്ടേയ് ക്രേറ്റ ഇലക്ട്രിക് സ്മാര്‍ട്ട്(ഒ) എല്‍ആര്‍

ബാറ്ററി ഹീറ്ററാണ് അധിക ഫീച്ചര്‍. വില 21.49 ലക്ഷം രൂപയും 51.4 കിലോവാട്ട് ബാറ്ററിയും.

ഹ്യുണ്ടേയ് ക്രേറ്റ ഇലക്ട്രിക് എക്‌സലന്‍സ് എല്‍ആര്‍

ഡിജിറ്റല്‍ കീ, ടെലിമാറ്റിക് സ്വിച്ചുകളോടെ ഇലക്ട്രോക്രോമിക് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍, മുന്നില്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വെന്റിലേറ്റഡ് മുന്‍സീറ്റുകള്‍, കൂള്‍ഡ് ഗ്ലൗ ബോക്‌സ്, ഫോള്‍ഡബിള്‍ സീറ്റ്ബാക്ക് ടേബിള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ലെതര്‍ അപ്പോള്‍സ്ട്രി, 8 വേ പവര്‍ അഡ്ജസ്റ്റബിള്‍ മുന്‍സീറ്റുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പര്‍ എന്നിവയാണ് അധിക ഫീച്ചറുകള്‍.

content highlight : hyundai-creta-electric-review