കൊല്ലത്ത് ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ ബസിടിച്ച് ഭർത്താവ് മരിച്ചു. പരവൂർ സ്വദേശി വിജയനാണ് മരിച്ചത്. ഭാര്യ വിജയകുമാരിയെ ഗുരുതര പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരവൂർ ചാത്തന്നൂർ റോഡിലായിരുന്നു അപകടം. ബസും ബൈക്കും ഒരേ ദിശയിൽ വരികയായിരുന്നു. ബൈക്കിനു പിന്നാലെ എത്തിയ ബസ് വാഹനത്തെ ഇടിച്ചിടുകയായിരുന്നു.
വിജയന്‍റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബസ് പരവൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
STORY HIGHLIGHT: private bus collided with bike in kollam