രാത്രി വൈകിയാണോ ഉറങ്ങുന്നത് ? രാത്രിയിൽ ശരിയായ ഉറക്കം കിട്ടാതെ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ? തെറ്റായ ശീലങ്ങളും ജീവിതശൈലിയും ആണ് ഇതിന് കാരണം ആകുന്നത്. ശരിയായി ഉറങ്ങാത്തത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. നമ്മുടെ ശരീരത്തിലെ ചില പ്രഷർ പോയിന്റുകളിൽ സമ്മർദ്ദം ചെലുത്തിയാൽ നിങ്ങൾക്ക് പെട്ടെന്ന് ഉറങ്ങാൻ സാധിക്കും. അതിനെക്കുറിച്ചാണ് പറയാൻ പോകുന്നത്.
ചെവിക്ക് പിന്നിലെ പ്രഷര്‍ പോയിന്റ്
നമ്മുടെ ചെവിക്ക് പിന്‍ഭാഗത്തായി കുറച്ച് സമയം അമര്‍ത്തിയാല്‍ പെട്ടെന്ന് ഉറങ്ങാന്‍ കഴിയും. ചെവിയുടെ തൊട്ടുപിന്നില്‍ ഇയര്‍ലോബിന്റെ ഭാഗത്താണ് അമര്‍ത്തേണ്ടത്. അല്‍പനേരം ഇവിടെ അമര്‍ത്തിയാല്‍ പെട്ടെന്ന് ഉറങ്ങാന്‍ സാധിക്കും.ഈ പോയിന്റിനെ അനീമിയ പോയിന്റ് എന്ന് വിളിക്കുന്നു.ഏകദേശം 10 മുതല്‍ 20 തവണ അമര്‍ത്തിയാല്‍ തന്നെ നമുക്ക് പെട്ടെന്ന് ഉറക്കം ലഭിക്കും.
രണ്ട് പുരികങ്ങള്‍ക്കിടയില്‍ അമര്‍ത്തുക
ഉറക്കമില്ലായ്മയുടെ കാരണം പലര്‍ക്കും പലതാകാം. സമ്മര്‍ദ്ദവം , ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ഒക്കെ ഇതിന് കാരണമാകാം. അത്തരമൊരു സാഹചര്യത്തില്‍ വേഗത്തില്‍ ഉറങ്ങാന്‍ രണ്ട് പുരികങ്ങള്‍ക്കും ഇടയിലായി കുറച്ച് നേരം സമ്മര്‍ദ്ദം ചെലുത്തിയാല്‍ മതിയാകും. ഇതിലൂടെ പെട്ടെന്ന് ഉറക്കം കിട്ടും.
കഴുത്തിലെ പ്രഷര്‍ പോയിന്റ്
കഴുത്തിന്റെ ചില ഭാഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ നമുക്ക് നല്ല റിലാക്‌സേഷന്‍ അനുഭവപ്പെടും. ഇതോടൊപ്പം നല്ല ഉറക്കവും വരും. തലയോട്ടിക്ക് തൊട്ടു താഴെ കഴുത്തിന്റെ പിന്‍വശത്തായാണ് ഇത്തരത്തില്‍ മസാജ് ചെയ്യേണ്ടത്. തള്ളവിരലിന്റെ സഹായത്തോടെ അല്‍പനേരം ഈ ഭാഗത്ത് അമര്‍ത്തിയാല്‍ ശരീരത്തിന് നല്ല വിശ്രമം അനുഭവപ്പെടുകയും വേഗത്തില്‍ ഉറക്കം വരികയും ചെയ്യും
കൈപ്പത്തിയിലെ പ്രഷര്‍ പോയിന്റുകള്‍
അക്യുപ്രഷര്‍ പ്രകാരം കൈപ്പത്തിയിലെ ചില ഭാഗങ്ങളില്‍ സമ്മര്‍ദ്ദം നല്‍കിയാല്‍ ശരീരം വിശ്രമാവസ്ഥയിലാകും. പെട്ടന്ന് ഉറങ്ങാനായി നിങ്ങളുടെ രണ്ട് വിരലുകള്‍ ഉപയോഗിച്ച് കൈത്തണ്ടയില്‍ നേരിയ മര്‍ദ്ദം പ്രയോഗിക്കുക.ഇവിടെ വിരലുകള്‍ കൊണ്ട് അമര്‍ത്തുന്നത് വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുന്നു.
content highlight: sleeping-tips-press-these-4-pressure-points