ഹരി നഗറിൽ വെച്ച് തന്റെ കാർ ആക്രമിക്കപ്പെട്ടതായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഈ ആക്രമണത്തിന് പിന്നിൽ കേന്ദ്രമന്ത്രി അമിത് ഷാ ആണെന്നും കെജ്രിവാൾ ആരോപിച്ചു. കൂടാതെ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേയും അദ്ദേഹം വിമർശനമുന്നയിച്ചു.
‘ഹരി നഗറിൽ വെച്ച് എതിർസ്ഥാനാർഥിയുടെ ആളുകളെ എന്റെ പൊതുയോഗത്തിലേക്ക് പ്രവേശിക്കാൻ പോലീസ് അനുവദിച്ചു. തുടർന്ന്, എന്റെ കാർ അക്രമിക്കപ്പെട്ടു. അമിത് ഷായുടെ നിർദേശപ്രകാരമാണ് ഇതെല്ലാം നടക്കുന്നത്. ഡൽഹി പോലീസിനെ ബി.ജെ.പി.യുടെ സ്വകാര്യ സൈന്യമായി മാറ്റിയിരിക്കുകയാണ് ഷാ.’ കെജ്രിവാൾ എക്സിൽ കുറിച്ചു.
ഒരു ദേശീയ പാർട്ടിയുടെ നേതാക്കളും അധ്യക്ഷനും നിരന്തരം ആക്രമിക്കപ്പെട്ടിട്ടും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ആകുന്നില്ല. ഇത് കമ്മിഷനെതിരേ ചോദ്യങ്ങളുയർത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ദിവസങ്ങൾക്ക് മുമ്പേ അരവിന്ദ് കെജ്രിവാളിന്റെ കാർ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചുവെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തിയിരുന്നു. പരാജയ ഭീതിമൂലം കെജ്രിവാളിനെ ആക്രമിക്കാൻ ബിജെപി ഗുണ്ടകളെ ഇറക്കിയിരിക്കുകയാണെന്ന് എഎപി പറയുന്നത്.
STORY HIGHLIGHT: kejriwal car attack