ആവശ്യമായ ചേരുവകൾ
റവ -3/4 കപ്പ്
മൈദ – 1/4 കപ്പ്
ശർക്കര -2 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
നാളികേരം – 1/2 മുറി
നെയ്യ് -1 സ്പൂൺ
പാളയം കോടൻ പഴം- പകുതി
ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കേണ്ട രീതി
ആദ്യം ഒരു പാത്രം എടുക്കുക അതിലേക്ക് 2 അച്ച് ശർക്കര ഇട്ട് കൊടുത്ത് 1/2 കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. ശേഷം പാത്രം അടുപ്പത്ത് വെച്ച് ശർക്കര ഉരുക്കി എടുക്കുക. ശേഷം ഒരു പാത്രം എടുക്കുക അതിലേക്ക് 3/4 കപ്പ് റവ, 1/4 കപ്പ് മൈദ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് തിളച്ച ശർക്കരപ്പാനി ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. ആവശ്യമെങ്കിൽ തിളച്ച വെള്ളവും ഒഴിച്ച് നന്നായി ഇളക്കി കൊടുക്കാം. ശേഷം ഇത് എട്ടു മണിക്കൂർ കുതിരാനായി വയ്ക്കുക. എട്ടു മണിക്കൂറിന് ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക അതിലേക്ക് 1 സ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക. നെയ്യ് ചൂടായി വരുമ്പോൾ ഇതിലേക്ക് പകുതി നാളികേരം ചേർത്ത് നന്നായി ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. ഈ തേങ്ങ ചിരവിയത് മാവിലേക്ക് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക . ആവശ്യമെങ്കിൽ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് ഇളക്കുക. അതിലേക്ക് പാളയംകോടൻ പഴം മിക്സിയിൽ നന്നായി അരച്ച് ചേർക്കുക. ഇത് ചുട്ടെടുക്കാൻ വേണ്ടി അപ്പ ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് തിളച്ചു വരുമ്പോൾ മാവ് കോരിയൊഴിച്ച് തിരിച്ചും മറിച്ചുമിട്ട് വേവിച്ച് ഉണ്ണിയപ്പം ഫ്രൈ ചെയ്തെടുക്കുക.