പോത്തൻകോട് ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കഴിഞ്ഞ ദിവസം പോത്തൻകോട് നടന്ന അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അരിയോട്ടുകോണം പാക്യാർക്കോണം കുന്നിൽ വീട്ടിൽ ഗണേഷ് കുമാർ ആണ് മരിച്ചത്. പോത്തൻകോട് പോലീസ് സ്റ്റേഷനു സമീപത്തെ റോഡിലാണ് അപകടം നടന്നത്.
ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ഗണേഷ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞു. അപകടത്തിൽ ഗണേഷ് ഓട്ടോറിക്ഷയുടെ അടിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വാരിയെല്ലിന് ഉൾപ്പെടെ സംഭവിച്ച ഗുരുതരമായ പരിക്കിന്റെ ഫലമായി ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് നിഗമനം. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തു.
STORY HIGHLIGHT: autorickshaw overturned after driver lost control