നന്നായിട്ട് ഒന്നുറങ്ങിയാല്‍ നമ്മുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. പക്ഷെ നിങ്ങള്‍ പിന്തുടരുന്ന ഈ ശീലങ്ങള്‍ മാറ്റിയേ പറ്റൂ. നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ അല്ലെങ്കില്‍ ഉറക്കം ഒന്നിലധികം തവണ തടസ്സപ്പെട്ടാല്‍ നിങ്ങളുടെ ശീലങ്ങള്‍ തന്നെയാണ് വില്ലനെന്ന് മനസ്സിലാക്കാം.
മോശം ശീലങ്ങള്‍ കാരണം, രാത്രിയില്‍ ഉറക്കം പൂര്‍ണ്ണമാകില്ല. അതിനാല്‍ അടുത്ത ദിവസം അയാളെ സംബന്ധിച്ച് ക്ഷീണം നിറഞ്ഞ ദിവസവും ജോലി ചെയ്യാന്‍ താല്പര്യമില്ലാത്ത ഒരു ദിവസവുമായി മാറും. അത്തരം സാഹചര്യങ്ങളില്‍ ഉറക്കം വരാനായി ചില ആളുകള്‍ മരുന്നുകള്‍ കഴിക്കുന്നു. എന്നാല്‍ അത് ശരീരത്തിന് ദോഷം ചെയ്യുന്നു. മതിയായ ഉറക്കം ലഭിക്കാന്‍ വിദഗ്ധര്‍ നല്‍കുന്ന ചില നുറുങ്ങു വിദ്യകള്‍ നോക്കാം….
1. കിടക്കുന്നതിന് മുന്‍പ് ഫോണ്‍ നോക്കുന്നത്
ജോലിയൊക്കെ ചെയ്ത് ക്ഷീണിച്ച ദിവസത്തിന് ശേഷം വിശ്രമിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഫോണില്‍ ഒരു സിനിമ കാണുകയോ സോഷ്യല്‍ മീഡിയയില്‍ കുറച്ച് സമയം ചെലവഴിക്കുകയോ ആണെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നു. പക്ഷേ, ഇത് ശരിയായ കാര്യമല്ല. നിങ്ങളുടെ ഫോണില്‍ നിന്നുള്ള തിളക്കമുള്ള പ്രകാശം ഉറക്ക ഹോര്‍മോണുകളുടെ സ്രവത്തെ തടസ്സപ്പെടുത്തും. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, സ്‌ക്രീനില്‍ നിന്ന് അകന്നുനില്‍ക്കുന്നത് മെലറ്റോണിന്‍ ഹോര്‍മോണ്‍ സ്രവിക്കാന്‍ സഹായിക്കുന്നു.
2.രാത്രിയില്‍ കനത്ത ഭക്ഷണം കഴിക്കുന്നത്
രാത്രിയില്‍ എപ്പോഴും ലഘുഭക്ഷണം കഴിക്കുന്നതായിരിക്കും നല്ലത്. അമിതമായോ കനത്ത ഭക്ഷണം കഴിക്കുന്നതോ നിങ്ങളുടെ ഉറക്കത്തെ തീര്‍ച്ചയായും തടസപ്പെടുത്തിയേക്കാം. കലോറി കൂടുതലുള്ള ഭാരമേറിയതും കൊഴുപ്പുള്ളതുമായ ഭക്ഷണം ദഹിക്കാന്‍ സമയമെടുത്തേക്കാം. അത് നിങ്ങള്‍ നേരിട്ട് ഉറങ്ങാന്‍ പോകുമ്പോള്‍ അസ്വസ്ഥതയുണ്ടാക്കാം. രാത്രി വൈകിയുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ല ഉറക്കത്തിന് നല്ലത്.
3. ചായയും കാപ്പിയും മദ്യവും
മമദ്യം നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തിയേക്കാം. രാത്രി കഫീന്‍ ഏതു രൂപത്തില്‍ അകത്തു ചെന്നാലും അതു നിങ്ങളുടെ ഉറക്കം കെടുത്തും.
4. പുസ്തകം വായിക്കുക
വായന നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകം വായിക്കാം.
5. ഉറങ്ങുന്നതിനുമുമ്പ് കുളിക്കുക ഉറങ്ങുന്നതിനുമുമ്പ് കുളിക്കാന്‍ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഇത് ആളുകളെ വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
6. ചൂടുള്ള എന്തെങ്കിലും കുടിക്കുക
കിടക്കുന്നതിന് മുന്‍പ് മഞ്ഞള്‍ പാല്‍ കുടിക്കുന്നത് തലച്ചോറിനും കുടലിനും ഗുണം ചെയ്യും.
7. ശ്വസനത്തില്‍ ശ്രദ്ധിക്കുക
വിദഗ്ധരും യോഗ വിദഗ്ധരും ആത്മീയ ഗുരുക്കളും ഉറങ്ങുന്നതിനുമുമ്പ് ശ്വസന വ്യായാമങ്ങളുടെ പ്രാധാന്യത്തെപ്പറ്റി പറയുന്നു. ഉറങ്ങുന്നതിനുമുമ്പ് നാഡി സോധന്‍ പോലെയുള്ള പ്രാണായാമം ചെയ്യുന്നത് മനസ്സിന് ആശ്വാസം പകരുന്നതോടൊപ്പം നല്ല ഉറക്കത്തിനും സഹായിക്കും.
content highlight: fall-asleep-in-minutes