തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ആശുപത്രിയിൽ എത്തിയാണ് ജോൺസണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുക. പാരാസെറ്റാമോളും എലി വിഷവും കഴിച്ചാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. കുറിച്ചിയിൽ ഇയാൾ ഹോം നേഴ്സായി ജോലി ചെയ്ത വീട്ടിൽ നിന്നുമാണ് ചിങ്ങവനം പൊലീസ് ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തത്. 48 മണിക്കൂർ നിരീക്ഷണത്തിനു ശേഷം മാത്രമെ ആശുപത്രി വിടുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനം എടുക്കൂ. അതിനിടെ കേസിൻ്റെ തുടർ നടപടികൾക്കായി കഠിനംകുളം പൊലീസ് കോട്ടയത്ത് എത്തി. ഇന്ന് ആശുപത്രിയിൽ എത്തി ജോൺസൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ 21ന് ആണ് ഇൻസ്റ്റാഗ്രാം സുഹൃത്ത് ആതിരയെ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയത്.