കല്യാണത്തിനെ തുടർന്ന് നല്ല കടബാധ്യതയുണ്ടെന്ന് ബിഗ്‌ബോസ് ഫെയിം സിജോ. അതുകൊണ്ടാണ് ഡെയ്ലി വ്ലോഗിങ് ആരംഭിച്ചതെന്നും സിജോ അഭിമുഖത്തിൽ വെളിപ്പെടുത്തി. യൂട്യൂബിൽ ശ്രദ്ധ കേന്ദ്രീകരിക്കും മുമ്പ് ടീച്ചിങ്ങായിരുന്നു സിജോയുടെ പ്രൊഫഷൻ. അത് ഉപേക്ഷിക്കാനുള്ള കാരണവും സിജോ പറഞ്ഞു. ടീച്ചിങിലേക്ക് എന്താണ് പോകാത്തതെന്ന് ലിനുവിന്റെ പപ്പ എന്നോട് ചോദിച്ചിരുന്നു. സാഹചര്യം കൊണ്ടാണ് പോകാത്തതെന്ന് ഞാൻ പറഞ്ഞു. നമ്മുടെ നാട്ടിൽ ഒരു ഗവൺമെന്റ് ടീച്ചറാകാൻ എത്ര കാശ് കൊടുക്കണമെന്ന് അറിയാമല്ലോ.
അത്രയും കാശ് കൊടുക്കാൻ എന്റെ കയ്യിൽ ഇല്ലായിരുന്നു. പത്ത് ഇരുപത്തിയഞ്ച് ലക്ഷത്തോളം മിനിമം കൊടുക്കണം. അത്രയും കൊടുക്കണം. അല്ലെങ്കിൽ വേറൊരു ഓപ്ഷൻ ഏതെങ്കിലും സി ബി എസ് ഇ സ്കൂളിൽ പഠിപ്പിക്കാൻ ചേരുക എന്നതാണ്. പക്ഷെ അങ്ങനെ പോയാൽ വരുമാനം വളരെ കുറവായിരിക്കും. ഇന്ത്യയ്ക്ക് പുറത്ത് എവിടെയെങ്കിലും പോയി പഠിക്കാനുള്ള ഓപ്ഷനുമുണ്ടായിരുന്നു.
മാൽഡീവ്സിലേക്ക് ടീച്ചിങിനുള്ളത് റെഡിയായതുമായിരുന്നു. പക്ഷെ അവസാന ഇന്റർവ്യൂവിന് മുമ്പ് കൊവിഡ് വന്നു. അതുകൊണ്ട് തന്നെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പറ്റിയില്ല. പിന്നെ എനിക്ക് ഒരു ട്യൂഷൻ സെന്ററൊക്കെ ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ ലിനുവിന്റെ പപ്പയ്ക്ക് കാര്യങ്ങൾ മനസിലായി. അതുകൊണ്ട് തന്നെ പിന്നീട് അതേ കുറിച്ച് പപ്പ ചോദിച്ചില്ലെന്നും സിജോ പറയുന്നു.
സിജോയുടെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് നോറയും ദിയ കൃഷ്ണയും തമ്മിലുണ്ടായ വിവാദത്തിലും സിജോ പ്രതികരിച്ചു. ക്ഷണിക്കപ്പെടാതെ വന്ന അതിഥി എന്നാണ് നോറയെ വിമർശിച്ച് ദിയ കൃഷ്ണ ഇട്ട കമന്റിനെ കുറിച്ച് സിജോ പറഞ്ഞത്. ക്ഷണിക്കപ്പെടാത്ത അതിഥി വന്ന് ഒരു കമന്റ് പറഞ്ഞിട്ട് പോയി. കേക്ക് തേക്കുമെന്ന് നേരത്തെ തന്നെ നോറ പറഞ്ഞിരുന്നു. അവൾ ഒരു സ്വീറ്റ് റിവഞ്ച് ചെയ്തതാണ്. ഫണ്ണായിട്ടാണ് ചെയ്തത്.
നോറ ചെയ്ത പ്രവൃത്തി ശരിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. പക്ഷെ അവൾക്ക് അറിയാം എന്റെ വിവാഹ ദിവസം അത്തരത്തിൽ കേക്ക് തേക്കാനുള്ള ഫ്രീഡം അവൾക്കുണ്ടെന്നും ഞാൻ അതിന്റെ പേരിൽ വഴക്ക് പറയില്ലെന്നും. ഞാൻ അവളുടെ പിറന്നാളിന് കേക്ക് തേച്ചതും തെറ്റാണ്. പക്ഷെ ഞങ്ങൾക്കിടയിലുള്ള സൗഹൃദം കൊണ്ടാണ് അങ്ങനെ ചെയ്തത്.
പിന്നെ ഈ പ്രശ്നത്തിൽ വേറൊരു വ്യക്തി അഭിപ്രായം പറഞ്ഞപ്പോൾ ഞാൻ പ്രതികരിച്ചത് അവർ പറഞ്ഞ രീതി ഇഷ്ടപ്പെടാതിരുന്നതുകൊണ്ടാണ്. എന്റെ ഭർത്താവിന്റെ മുഖത്താണ് കേക്ക് തേച്ചിരുന്നതെങ്കിൽ പിറ്റേദിവസം ആ വ്യക്തി ഉണ്ടാവില്ലെന്നൊക്കെ പറയുമ്പോൾ എന്ത് ചെയ്യാൻ പറ്റും? കൊല്ലാൻ പറ്റുമോ?.
കേക്ക് തേച്ചതിന്റെ പേരിൽ കൊന്ന് കളയുകയെന്ന് പറഞ്ഞാൽ ഇവിടെ രാജഭരണമല്ല… അവർ രാജാക്കന്മാരുമല്ല. അതുകൊണ്ടാണ് പ്രതികരിച്ചത്. മറ്റൊന്ന് സായിയെ ബോഡി ഷെയിം ചെയ്ത വന്ന കമന്റിന് ചിരി പാസാക്കി കമന്റിട്ടുവെന്നതാണ്.
സായ് എന്റെ അടുത്ത സുഹൃത്താണ്. ആ സംഭവം നടന്നശേഷം ഞാൻ നോറയെ വിളിച്ചപ്പോൾ അവൾ സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഞാൻ ഓക്കെയല്ല എല്ലാവരും കൂടി എന്നെ തെറിവിളിക്കുന്നുവെന്നൊക്കെ പറഞ്ഞു. അങ്ങനെ ഞങ്ങൾ സംസാരിച്ച് അവളെ ഓക്കെയാക്കി എടുത്തു. ആ വ്യക്തി അഭിപ്രായം പറഞ്ഞതിൽ തെറ്റൊന്നുമില്ല. പക്ഷെ അങ്ങനെ പറയുമ്പോൾ കുറച്ച് മാന്യതയാകാം എന്നും സിജോ പറഞ്ഞു.
content highlight: sijo-john-reveals-the-reason-behind-quitting-the-teaching-profession