Kerala

മസ്തകത്തിൽ പരിക്കേറ്റ ആനയെ ചാലക്കുടിപ്പുഴയുടെ തീരത്ത് നിന്ന് കണ്ടെത്തി

തൃശൂര്‍: അതിരപ്പിള്ളി വനത്തിനുള്ളിൽ മസ്തകത്തിൽ പരിക്കേറ്റ ആനയെ കണ്ടെത്തി. ചാലക്കുടിപ്പുഴയുടെ തീരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. ആനയ്ക്കൊപ്പം മറ്റ് രണ്ട് ആനകളും സംഘം ചേർന്നിട്ടുണ്ട്. ഇന്നലെ ഉള്‍വനത്തിനുള്ളിലേക്ക് പരിശോധന നടത്തിയിട്ടും പരിക്കേറ്റ ആനയെ മാത്രം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിരിച്ചിലിനിടെ ഇന്നലെ 9 കൊമ്പന്മാരെയാണ് കണ്ടെത്തിയത്.

ബുധനാഴ്ചയാണ് മയക്കുവെടി വെക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചപ്പോൾ ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞത്. തുടർന്ന് രണ്ട് ദിവസമായി ആനയെ കണ്ടെത്താനുള്ള ശ്രമമാണ് നടന്നത്. പ്ലാന്റേഷൻ മേഖലയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞത്.