Kerala

റേഷൻ വ്യാപാരി സംഘടനകളുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചയ്ക്ക് സർക്കാർ

തിരുവനന്തപുരം: റേഷൻ വ്യാപാരി സംഘടനകളുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചയ്ക്ക് സർക്കാർ. ഇന്ന് ധനകാര്യ മന്ത്രിയുടെയും ഭക്ഷ്യ മന്ത്രിയുടെയും നേതൃത്വത്തിൽ വ്യാപാരി സംഘടനകളുമായി ചർച്ച നടത്തും. രണ്ടു മണിയോടെ ഓൺലൈൻ ആയിട്ടാണ് ചർച്ച. വേതന പാക്കേജ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയിൽ പ്രധാന വിഷയമാകും. ഈ മാസം 27 മുതൽ അനിശ്ചിതകാലത്തേക്ക് റേഷൻ കടകൾ അടച്ചിടും എന്നാണ് റേഷൻ വ്യാപാരി സംഘടനകളുടെ പ്രഖ്യാപനം. കഴിഞ്ഞദിവസം ഭക്ഷ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രിയും ഭക്ഷ്യ മന്ത്രിയും വ്യാപാരികളെ ചർച്ചയ്ക്ക് വിളിച്ചത്.