Food

വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാം മട്ടന്‍ സ്റ്റ്യൂ

വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു മട്ടൻ സ്റ്റ്യൂ റെസിപ്പി നോക്കിയാലോ? അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം കിടിലൻ സ്വാദിൽ കഴിക്കാവുന്ന ഒരു കിടിലൻ റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • മട്ടന്‍ – 1/2 കിലോഗ്രാം
  • പട്ട – 4-5 ചെറിയ കഷണം
  • ഏലയ്ക്ക – 8-10 എണ്ണം
  • ഗ്രാമ്പു – 8-10 എണ്ണം
  • ഇഞ്ചി -1 ഇഞ്ച് വലിപ്പത്തില്‍
  • സവാള – 1
  • പച്ചമുളക് – 4
  • കറിവേപ്പില – ആവശ്യത്തിന്
  • ഉരുളക്കിഴങ്ങ് – 1 ചെറുത്
  • കാരറ്റ് – 1 ഇടത്തരം
  • തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – 1 കപ്പ്
  • തേങ്ങാപ്പാല്‍ (കട്ടിയുള്ള ഒന്നാംപാല്‍ ) – 1 കപ്പ്
  • വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

മട്ടന്‍, ഉപ്പ്, പട്ട, ഗ്രാമ്പു, ഏലയ്ക്ക, ഇഞ്ചി ചതച്ചത് കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക. വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ സവാള, അറ്റം പിളര്‍ന്ന പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ചെറിയ ചതുര കഷണങ്ങളായി മുറിച്ചെടുത്ത ഉരുളക്കിഴങ്ങും കാരറ്റും വഴറ്റിയ ചേരുവകളും മട്ടനില്‍ ചേര്‍ത്തിളക്കി രണ്ടാം പാല്‍ ഒഴിച്ച് ഒരു വിസില്‍ കൂടി വേവിക്കുക. സ്റ്റീം മുഴുവനും പോയ ശേഷം തുറന്ന് ഇതിലേക്ക് ഒന്നാംപാല്‍ ഒഴിക്കുക. തിളച്ച ശേഷം തീ ഓഫ് ചെയ്യാം.