Kerala

പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ പിന്നില്‍ നിന്ന് വന്ന കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവ് മരിച്ചു

ചെങ്ങന്നൂര്‍ എംസി റോഡില്‍ പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ പിന്നില്‍ നിന്ന് വന്ന കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവ് മരിച്ചു. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ തൃശൂര്‍ അളഗപ്പനഗര്‍ സ്വദേശി സുധീഷ് (39) ആണ് മരിച്ചത്.

പിക്കപ്പ് വാനിന്റെ ടയര്‍ പഞ്ചര്‍ ആയതിനെ തുടര്‍ന്ന് ടയര്‍ മാറ്റി ഇടുകയായിരുന്നു സുധീഷ്. ഇതിനിടെ പിന്നില്‍ നിന്നും വന്ന കണ്ടയ്‌നര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സുധീഷ് തിരുവനന്തപുരത്തേക്ക് പിക്കപ്പ് വാനില്‍ അലുമിനിയം ഷീറ്റ് കൊണ്ടുപോവുകയായിരുന്നു.