വയറുനിറയെ ചോറുണ്ണാൻ ഈ ഒരു ഐറ്റം മാത്രം മതി. വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- 1 പപ്പടക്കമ്പിയില് കോര്‍ത്ത് ചുട്ടെടുത്ത വറ്റല്‍ മുളക് 15
- 2 പുളി -നെല്ലിയ്ക്കാ വലുപ്പം
- 3 ഉപ്പ് – ആവശ്യത്തിന്
- 4 വെളിച്ചെണ്ണ 2വല്യ സ്പൂണ്‍
- 5 ചുവന്നുള്ളി 6
തയ്യാറാക്കുന്ന വിധം
പപ്പടക്കമ്പിയില് കോര്‍ത്ത് ചുട്ടെടുത്ത വറ്റല്‍ മുളകും പുളിയും ഉപ്പും ചുവന്നുള്ളിയും അര കല്ലിലോ മിക്സിയിലോ ഒത്തിരി അരയ്ക്കാത്ത പരുവത്തില്‍ അരച്ചെടുക്കുക. ഇതിലേത്ത് വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി എടുത്ത് ഉപയോഗിയ്ക്കാം