Food

വളരെ എളുപ്പത്തില്‍ ഒരു ഇളനീര്‍ പായസം തയ്യാറാക്കിയാലോ?

വളരെ എളുപ്പത്തില്‍ ഒരു ഇളനീര്‍ പായസം തയ്യാറാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാം. ഇനി മധുരം കഴിക്കാൻ തോന്നുമ്പോൾ ഈ പായസം തയ്യാറാക്കിക്കോളൂ.

ആവശ്യമായ ചേരുവകള്‍

  • ഇളനീര്‍ 2
  • പാല്‍ 500 മില്ലി
  • പഞ്ചസാര 3 ടേബിള്‍ സ്പൂണ്‍
  • കണ്ടന്‍സ്ഡ് മില്‍ക്ക് 1/4 കപ്പ്
  • ഏലക്കാപ്പൊടി ഒരു ടീസ്പൂണ്‍
  • ഉപ്പ് ഒരു നുള്ള്
  • അണ്ടി, മുന്തിരി, നെയ്യ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇളനീര്‍ രണ്ടും പള്‍പ്പ് എടുത്ത് ഇളനീര്‍ വെള്ളത്തില്‍ നന്നായി അരച്ചെടുക്കുക. ഒരു പാനില്‍ അല്പം നെയ്യൊഴിച്ച് അരപ്പ് നന്നായി യോജിപ്പിച്ചെടുക്കുക. പഞ്ചസാര ചേര്‍ത്ത ശേഷം പാല്‍ ഒഴിച്ച് തിളപ്പിക്കുക. കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്തു കൊടുക്കുക. കുറുകി വരുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്ത് ഒരു നുള്ള് ഉപ്പും ചേര്‍ക്കുക. അല്പം നെയ്യില്‍ കിസ്മിസും അണ്ടിപ്പരിപ്പും വറുത്ത് അലങ്കരിക്കാം.