Food

ഉച്ചയൂണിന് വെണ്ടയ്ക്ക മെഴുക്ക്പുരട്ടിയുണ്ടാക്കിയാലോ?

ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു മെഴുക്കുപുരട്ടി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • വെണ്ടയ്ക്ക – 1/4 കിലോഗ്രാം
  • സവാള – 1
  • മുളകുപൊടി – 1ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
  • കടുക് – 1/2 ടീസ്പൂണ്‍
  • മുളക് – 1
  • ഉഴുന്നു പരിപ്പ് – 1 ടീസ്പൂണ്‍
  • കറിവേപ്പില
  • വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെണ്ടയ്ക്ക വട്ടത്തില്‍ നുറുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ കടുക്, ഉഴുന്ന് എന്നിവ ചേര്‍ക്കുക. കടുക് പൊട്ടിയാല്‍ മുളക്, കറിവേപ്പില, വെണ്ടയ്ക്ക എന്നിവ ചേര്‍ത്ത് നന്നായി വ‍ഴറ്റുക. അത് നന്നായി വഴന്നു വരുമ്പോള്‍ സവാളയും പൊടികളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. വെണ്ടയ്ക്ക മെഴുക്കുപുരട്ടി തയ്യാര്‍.