ബ്രൂവറി വിവാദത്തിൽ സമര രംഗത്ത് സജീവമല്ലാത്ത ബിജെപി യുവജന സംഘടനയായ യുവമോർച്ചയെ പരിഹസിച്ച് സന്ദീപ് വാര്യർ. പാലക്കാട്ടെ നിർദിഷ്ട മദ്യകമ്പനിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സമര പോരാട്ടങ്ങളില്‍ മുന്നിട്ട് നിൽക്കുമ്പോൾ മോർച്ചക്കാരെ ആ വഴിക്ക് കാണാനില്ലെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കില്‍ കുറിച്ചു.
‘യുവമോർച്ച എന്നൊന്ന് ഇപ്പൊ നിലവിലുണ്ടോ?. പാലക്കാട്ടെ നിർദിഷ്ട മദ്യകമ്പനിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സമര പോരാട്ടങ്ങളില്‍ മുന്നിട്ട് നിൽക്കുമ്പോൾ മോർച്ചക്കാരെ ആ വഴിക്ക് കാണാനില്ല. എന്നെ കൊന്നുകളയും എന്ന് മുദ്രാവാക്യം വിളിച്ചവന്മാർക്ക് അതിന്റെ പത്തിലൊന്ന് ആത്മാർഥതയില് മദ്യകമ്പനിക്കെതിരെ സമരം ചെയ്യാൻ പറ്റാതെ പോയതെന്തേ’- സന്ദീപ് വാര്യർ ചോദിച്ചു.
ഒരല്പം നാണം ബാക്കിയുണ്ടെങ്കില്‍ എഫ്.ബി പോസ്റ്റ് കണ്ടാലെങ്കിലും 10 പേരെ കൂട്ടി യുവമോർച്ചയൊരു സമരം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സന്ദീപ് വാര്യർ ഫേസ്ബുക്കില്‍ കുറിച്ചു.