ഇന്ന് സ്പെഷ്യലായി എന്തെങ്കിലും ഉണ്ടാക്കണമെന്ന് ചിന്തിച്ച് ഇരിക്കുകയാണോ? എങ്കിൽ മലബാർ സ്പെഷ്യൽ നെയ്ച്ചോർ ആയാലോ? റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- ബസുമതി അരി 4 കപ്പ്
- സവാള 2 എണ്ണം
- കശുവണ്ടി 10 എണ്ണം
- നെയ്യ് 3 ടീസ്പൂണ്‍
- ഉണക്കമുന്തിരി 15 എണ്ണം
- ഏലയ്ക്ക 4 എണ്ണം
- ഗ്രാമ്പു 6 എണ്ണം
- കറുവപ്പട്ട 1 കഷ്ണം
- ഉപ്പ് ആവശ്യത്തിന്
- വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി കഴുകി 20 മിനിറ്റ് കുതിര്‍ത്തു വയ്ക്കണം. സവാള അരിഞ്ഞു നെയ്യില്‍ വഴറ്റണം, അതിലേക്കു കശുവണ്ടി, മുന്തിരി, ഏലയ്ക്ക, ഗ്രാമ്പു, പട്ട എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി എടുക്കണം. ശേഷം 6 കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കണം. അതിലേക്കു അരി ഇടണം. ഒരു 5 മിനിറ്റ് തിളച്ച ശേഷം തീ കുറച്ചു പാത്രം നന്നായി മൂടി 20 മിനിറ്റ് വേവിക്കണം.