ഇന്ന് സ്പെഷ്യലായി എന്തെങ്കിലും ഉണ്ടാക്കണമെന്ന് ചിന്തിച്ച് ഇരിക്കുകയാണോ? എങ്കിൽ മലബാർ സ്പെഷ്യൽ നെയ്‌ച്ചോർ ആയാലോ? റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
അരി കഴുകി 20 മിനിറ്റ് കുതിര്‍ത്തു വയ്ക്കണം. സവാള അരിഞ്ഞു നെയ്യില്‍ വഴറ്റണം, അതിലേക്കു കശുവണ്ടി, മുന്തിരി, ഏലയ്ക്ക, ഗ്രാമ്പു, പട്ട എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി എടുക്കണം. ശേഷം 6 കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കണം. അതിലേക്കു അരി ഇടണം. ഒരു 5 മിനിറ്റ് തിളച്ച ശേഷം തീ കുറച്ചു പാത്രം നന്നായി മൂടി 20 മിനിറ്റ് വേവിക്കണം.