Kerala

മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ സർക്കാരിനെതിരെ ഹൈക്കോടതി

മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിൽ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിന് എന്തധികാരമെന്ന് ഹൈക്കോടതി ചോദിച്ചു. കമ്മിഷൻ നിയമനം കണ്ണിൽ പൊടിയിടാനെന്ന് വിമർശനം. വിഷയത്തിൽ സർക്കാർ മറുപടി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. മനസിരുത്തിയല്ല ജുഡീഷ്യൽ കമ്മിഷന്റെ നിയമനമെന്ന് ഹൈക്കോടതിയുടെ വിമർശനം. ബുധനാഴ്ച മറുപടി നൽകാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം.

ഭൂമി വിഷയം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലെന്നാണ് സർക്കാർ പറയുന്നത്. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിനെതിരെ വക്കം സംരക്ഷണ വേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് രാമചന്ദ്രൻ നായരാണ് ജുഡീഷ്യൽ കമ്മീഷൻ. വഖഫ് വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ കമ്മിഷന് അധികാരമില്ലെന്നും കമ്മിഷന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.