Food

ഇനി ലഡ്ഡു വളരെ എളുപ്പത്തിലുണ്ടാക്കാം

വളരെ സിമ്പിളായി ലഡ്ഡു തയ്യാറാക്കിയാലോ? രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ലഡ്ഡു റെസിപ്പി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും ഈ ലഡ്ഡു.

ആവശ്യമായ ചേരുവകള്‍

  • കടലമാവ് – 500 ഗ്രാം
  • പഞ്ചസാര- 250 ഗ്രാം
  • നെയ്യ്- ആവശ്യത്തിന്
  • ഏലക്കാപ്പൊടി, മഞ്ഞ നിറം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കടലമാവ് വെള്ളം ചേര്‍ത്ത് നേര്‍മ്മയായി കലക്കുക. ഇത് ചൂടാക്കിയ നെയ്യിലേക്ക് കണ്ണാപ്പ ഉപയോഗിച്ച് ഇറ്റിച്ച് വറുത്ത് കോരണം. പഞ്ചസാര നൂല്‍ പരുവത്തില്‍ പാവ് കാച്ചിയതിലേക്ക് വറുത്ത് കോരിയ ബൂന്തി ഇട്ട് ഏലക്കപ്പൊടിയും കളറും ചേര്‍ത്ത് ലഡു ഉരുട്ടിയെടുക്കുക.