പൊലീസ് സേവനങ്ങള്‍ ആധുനിക വല്‍ക്കരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായി, ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകള്‍ക്കു സ്തുത്യര്‍ഹമായ ISO 9001:2015 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. എറണാകുളം മേഖലാ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡോ. എസ്. സതീഷ് ബിനോ ഐപിഎസ്, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ ഐപിഎസ്, ചേര്‍ത്തല അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിന്‍ ഐപിഎസ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ ബഹുമതി ഏറ്റുവാങ്ങി.
പൊതുസേവന മികവിനുള്ള ഐഎസ്ഒ അംഗീകാരം
ആധുനിക സൗകര്യങ്ങള്‍, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങള്‍, പൊതുജന സൗഹൃദ അന്തരീക്ഷം എന്നിവയ്ക്കുള്ള അംഗീകാരമാണ് ഐഎസ്ഒ 9001:2015. മാനുഷിക-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണാ സേവനങ്ങള്‍ക്കുമുള്ള സ്റ്റേഷനുകളുടെ പ്രതിജ്ഞാബദ്ധതയും ഈ അംഗീകാരം എടുത്തുകാട്ടുന്നു. പൊലീസ് വകുപ്പുകള്‍ പലപ്പോഴും ഭീഷണി, പീഡനം, മോശം പെരുമാറ്റം തുടങ്ങിയ ആരോപണങ്ങള്‍ നേരിടാറുണ്ട്. എന്നാല്‍ നിലവിലെ കാലഘട്ടത്തില്‍ പൊലീസ് സ്റ്റേഷനുകള്‍ മാതൃകാപരമായ സേവനദാതാക്കളായി മാറിയതിന്റെ തെളിവാണ് ഈ നേട്ടം.
ആധുനികവല്‍ക്കരിച്ച ചേര്‍ത്തല പൊലീസ്” പദ്ധതിക്കുകീഴിലെ പ്രധാന സംരംഭങ്ങള്‍
- പരാതിപരിഹാരസംവിധാനം: എഫ്‌ഐആര്‍ രജിസ്‌ട്രേഷനുള്ള വിവരങ്ങളുടെ പ്രാഥമിക ഉറവിടമായി വര്‍ത്തിക്കുന്ന പരാതിപരിഹാരസംവിധാനം പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളുടെ നിര്‍ണായക ഘടകമാണ്. പരാതി അന്വേഷണങ്ങള്‍ എഎസ്പി ഓഫീസില്‍ നേരിട്ടു നിരീക്ഷിക്കുന്നു. 15 ദിവസത്തിനുള്ളില്‍ പരാതികള്‍ തീര്‍പ്പാക്കുന്നതിനായി ഈ സംവിധാനം പ്രവര്‍ത്തിക്കും.
- പൊലീസ് സ്റ്റേഷനുകളിലെ തിരക്കു കുറയ്ക്കല്‍: പൊലീസ് സ്റ്റേഷനുകളില്‍ തിരക്കു കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഫലമായി ഉപേക്ഷിക്കപ്പെട്ട നാനൂറിലധികം വസ്തുക്കള്‍ ജില്ലാ പൊലീസ് സ്റ്റോറിലേക്കു തിരികെ നല്‍കുകയും ഉപയോഗശൂന്യമായ വസ്തുക്കള്‍ നീക്കുകകയും ചെയ്തു. ഈ നടപടികള്‍ സ്റ്റേഷനുകള്‍ക്കുള്ളില്‍ ആവശ്യത്തിനു സ്ഥലം ലഭിക്കാന്‍ സഹായിച്ചു.
- വാഹനങ്ങള്‍ ഒഴിവാക്കല്‍: ചേര്‍ത്തല സബ് ഡിവിഷനിലെ എല്ലാ വാഹനങ്ങളുടെയും സമഗ്രമായ വിവരസഞ്ചയം സൃഷ്ടിച്ചു. ക്ലെയിം ചെയ്യാത്ത വാഹനങ്ങള്‍ ലേലം ചെയ്യാനുള്ള പ്രക്രിയ ആരംഭിച്ചു.
- ഡിജിറ്റല്‍ രൂപാന്തരണം: ചേര്‍ത്തല സബ് ഡിവിഷന്‍ ”കടലാസ്രഹിതഭരണം/കടലാസിന്റെ ആവശ്യകത കുറഞ്ഞ ഭരണനിര്‍വഹണം” എന്ന നയം സ്വീകരിച്ചു. ഡിജിറ്റല്‍ സംവിധാനങ്ങള്‍വഴി കേസ് ഡയറികളും കുറ്റപത്രങ്ങളും സമര്‍പ്പിക്കുന്നതിലൂടെ പ്രതിമാസം 50,000 കടലാസുകള്‍ ലാഭിക്കാനാകും.
- പൊലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടെ ആയുസ്സു വര്‍ധിപ്പിക്കല്‍: കനത്ത മഴയില്‍നിന്നു കെട്ടിടങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ ആയുസ്സു വര്‍ധിപ്പിക്കുന്നതിനുമായി ട്രസ് വര്‍ക്ക്, വാട്ടര്‍പ്രൂഫിങ്, റീപെയിന്റിങ് തുടങ്ങിയ നടപടികള്‍ സ്വീകരിച്ചു.
- പ്രവര്‍ത്തനാന്തരീക്ഷം മെച്ചപ്പെടുത്തല്‍: സ്റ്റേഷനുകളിലെ ജോലി അന്തരീക്ഷവും പൊതുജന ഇടപെടലും മെച്ചപ്പെടുത്തുന്നതിനു ജീവനക്കാര്‍ക്കു പ്രത്യേക ഇടങ്ങള്‍, മെച്ചപ്പെട്ട വിശ്രമമുറികള്‍, വാട്ടര്‍ കൂളറുകള്‍, ഇരിപ്പിടങ്ങള്‍ പോലുള്ള ജനസൗഹൃദ സൗകര്യങ്ങള്‍ എന്നിവയൊരുക്കി.
നേരത്തെ, തൃശൂര്‍ നഗരത്തിലെ പേരാമംഗലം പൊലീസ് സ്റ്റേഷന്‍ ഐഎസ്ഒ അംഗീകാരം നേടിയിരുന്നു. ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ് യൂണിറ്റ്, മണ്ണുത്തി പൊലീസ് സ്റ്റേഷന്‍, എസിപി തൃശൂര്‍ ടൗണ്‍, തൃശൂര്‍ സിറ്റി ജില്ലാ പൊലീസ് ഓഫീസ് എന്നിവയുള്‍പ്പെടെയുള്ള മറ്റു യൂണിറ്റുകളുടെ അംഗീകാരത്തിനും ഈ വിജയം പ്രചോദനമായി. പൊതു സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമായ ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനുമായി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഈ ക്രമീകരണങ്ങള്‍ വ്യാപിപ്പിക്കാന്‍ ചേര്‍ത്തല സബ് ഡിവിഷന്‍ പദ്ധതിയിടുന്നു.
CONTENT HIGH LIGHTS; ISO 9001:2015 Accreditation for Pattanakkad and Muhamma Police Stations