Kerala

മനുഷ്യനെ മനുഷ്യനായി കാണണം, ആരോടും പരാതിയില്ല; അപമാനിച്ച കണ്ടക്ടർക്ക് മാപ്പ് നൽകി ദയാബായി

പരിസ്ഥിതി– സാമൂഹിക പ്രവർത്തക ദയാബായി തന്നോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടർക്ക് മാപ്പ് നൽകി. പത്ത് വർഷം മുമ്പ് ദയാബായിയെ ബസിൽ നിന്ന് അസഭ്യം പറഞ്ഞ് നിർബന്ധിച്ച് റോഡിലിറക്കി വിട്ട കേസിലാണ് ആലുവ കോടതിയിൽ നേരിട്ടെത്തി കേസിലെ പ്രതിയായ കണ്ടക്ടർക്ക് ദയാബായി മാപ്പ് നൽകിയത്. മനുഷ്യനെ മനുഷ്യനായി കാണണമെന്നും വസ്ത്രത്തിൻ്റെയും നിറത്തിൻ്റെ പേരിൽ ആരെയും വിലയിരുത്തരുതെന്ന മുന്നറിയിപ്പാകട്ടെ ഈ സംഭവമെന്ന് ദയാബായി പറഞ്ഞു. തനിക്ക് ആരോടും പരാതിയില്ലെന്നും ആദ്യം തന്നെ ഇയാൾക്ക് മാപ്പ് നൽകിയതാണെന്നും ദയാബായി കൂട്ടിച്ചേർത്തു.

കേസ് അവസാനിപ്പിക്കേണ്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് നേരിട്ട് എത്തിയത്. മധ്യപ്രദേശിൽ നിന്നും ഇന്നലെയാണ് അവർ ആലുവയിൽ എത്തിയത്. കേസിലെ എതിർകക്ഷിയും അന്ന് വടക്കേഞ്ചേരി ഡിപ്പോയിലെ ബസിന്റെ കണ്ടക്ടറും ആയിരുന്ന ഷൈലൻ ‘ഡ്രൈവർ യൂസഫ് എന്നിവരും കോടതിയിൽ എത്തിയിരുന്നു. ഇവർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനും ആയിരുന്നു കേസെടുത്തിരുന്നത് ‘2015 ഡിസംബറിൽ തൃശ്ശൂരിൽ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ദയാബാ. യിയെ ആലുവ റെയിൽവേ സ്റ്റേഷൻ സമീപം നിർബന്ധിച്ച് ഇറക്കി വിട്ടു എന്നായിരുന്നു പരാതി.