നമ്മുടെ ശരീരത്തിന് നിരവധി വിറ്റാമിനുകൾ ആവശ്യമാണ് എങ്കിലും അധികമാരും പറഞ്ഞു കേൾക്കാത്ത ഒന്നാണ് വിറ്റാമിൻ ബി 12..വിറ്റാമിൻ നമ്മുടെ ശരീരത്തിൽ അത്യാവശ്യമായ ഒന്നാണ്. ഇത് നമ്മുടെ ശരീരത്തിൽ കുറയുകയാണെങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങളാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്. വിറ്റാമിൻ ബി 12 നമ്മുടെ ശരീരത്തിൽ കുറയുമ്പോൾ നമ്മുടെ ശരീരം തന്നെ ചില സൂചനകൾ നമുക്ക് നൽകുകയും ചെയ്യും അത്തരത്തിലുള്ള ചില സൂചനകൾ എന്തൊക്കെയാണെന്ന് നോക്കാം
കൈകാൽ മരപ്പ്
നടക്കാൻ ബുദ്ധിമുട്ടും ബാലൻസ് നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥ പലപ്പോഴും നമ്മുടെ ശരീരത്തിൽ ഉണ്ടാവാറുണ്ട് ചിലപ്പോൾ പനിയൊക്കെ പിടിച്ചു കിടക്കുന്ന സാഹചര്യത്തിലായിരിക്കും ഇത് ഉണ്ടാവുന്നത്. ഇങ്ങനെയുണ്ടാകുന്നത് ബി 12 കുറവുകൊണ്ടാണ്
വായ്പുണ്ണ്
വായിൽ ഉണ്ടാവുന്ന വായിൽ ഉണ്ടാകുന്ന കുരുക്കള് പുണ്ണ് തുടങ്ങിയവയൊക്കെ പലപ്പോഴും ഈ ഒരു വിറ്റാമിൻ കുറവുകൊണ്ട് ഉണ്ടാവുന്നതാണ്
വിളറിയ ചർമ്മം
പലപ്പോഴും മുഖത്തെ രക്തമയം ഇല്ലാത്ത അവസ്ഥ വിളറി തുടങ്ങിയ ചർമം തുടങ്ങിയവയൊക്കെ കാണാൻ സാധിക്കും ഈ ഒരു അവസ്ഥ ഉണ്ടാവുന്നത് വിറ്റാമിന്റെ അഭാവം മൂലമാണ്
ക്ഷീണം
പലപ്പോഴും വളരെ പെട്ടെന്ന് തന്നെ ചിലയാളുകളിൽ തലകറക്കം തളർച്ച തുടങ്ങിയവയൊക്കെ ഉണ്ടാവാറുണ്ട് മനം മരത്തിൽ ചർദ്ദി വിശപ്പില്ലായ്മ ഭാരം പെട്ടെന്ന് നഷ്ടമാവുക തുടങ്ങിയവയൊക്കെ വിറ്റാമിൻ ബി 12അഭാവത്തിൽ ഉണ്ടാകുന്നതാണ്
വിഷാദം
പെട്ടെന്ന് ദേഷ്യം വരിക മാനസിക സംഘർഷം കൂടുതലാവുക തുടങ്ങിയ അവസ്ഥകളൊക്കെ ഉണ്ടാവുന്നതും ഈ ഒരു വിറ്റാമിൻ കുറവുകൊണ്ടാണ് അങ്ങനെ നിസ്സാരമാക്കാൻ സാധിക്കുന്ന ഒന്നല്ല ഈ ഒരു വിറ്റാമിൻ കുറവ് അതുകൊണ്ടുതന്നെ ഇത് കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ചികിത്സ നൽകേണ്ടത് അത്യാവശ്യമാണ്