അടുത്ത തിങ്കളാഴ്ച വരെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിപ്പുമായി സൗദി അധികൃതർ. മഴക്കൊപ്പം ആലിപ്പഴവർഷവും പൊടിക്കാറ്റും ഉണ്ടായേക്കും. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും തിങ്കളാഴ്ച വരെ മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
തെക്ക്, വടക്കു പടിഞ്ഞാറൻ മേഖലകളിൽ വ്യാഴാഴ്ചയും വടക്ക്, തെക്ക് മേഖലകളിൽ വെള്ളിയാഴ്ചയും മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ സൗദി തലസ്ഥാനമായ റിയാദ് മേഖലയിൽ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് പ്രവനം. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് കാലാവസ്ഥാ മുന്നറിയിപ്പിനൊപ്പം സുരക്ഷാനടപടികൾ സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ കനത്ത ഇടിമിന്നൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നുന്നുണ്ട്. മക്ക, റിയാദ് മേഖലകളിൽ മിതമായതോ കനത്തതോ ആയ മഴ, ആലിപ്പഴം, പൊടിക്കാറ്റ് എന്നിവ ഉണ്ടാകും. അൽ-ബഹ, അസീർ, ജിസാൻ, കിഴക്കൻ മേഖല, ഖസീം, ഹായിൽ, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിലും മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
മദീനയിൽ നജ്റാൻ, തബൂക്ക് എന്നിവിടങ്ങളിൽ നേരിയ മഴ പെയ്യാൻ സാധ്യതയുണ്ട്. മഴക്കാലത്തു താഴ്വരകൾ, ജലാശയങ്ങലുള്ള സ്ഥലങ്ങൾ, ആഴത്തിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.