Gulf

മസ്കറ്റിൽ മെട്രോ പദ്ധതിക്ക് വഴി ഒരുങ്ങി

ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ മെട്രോ പദ്ധതിക്ക് വഴി ഒരുങ്ങി. മസ്‌കത്ത് മെട്രോ പദ്ധതി സുൽത്താൻ ഹൈതം സിറ്റി മുതൽ റൂവി വരെ ആരംഭിക്കുമെന്ന് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി സയീദ് ബിൻ ഹമൂദ് ബിൻ സയീദ് അൽ മവാലി അറിയിച്ചു. 55 കിലോമീറ്റർ ദൂരത്തിൽ സുൽത്താൻ ഹൈതം സിറ്റിയിൽ നിന്നാകും സർവീസ് ആരംഭിക്കുക. പദ്ധതിയുടെ വിശദമായ പഠനം ഈ വർഷം ആരംഭിക്കുമെന്ന് ട്രാൻസ്പോർട് ആന്റ് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.

2025ലെ പദ്ധതികൾ വിശദീകരിക്കുന്ന വാർത്താ സമ്മേളനത്തിൽ ആണ് ട്രാൻസ്പോർട് ആന്റ് ഇൻഫർമേഷൻ മന്ത്രാലയം മസ്കറ്റ് മെട്രോയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ പൊതു ഗതാഗത മേഖലക്ക് കരുത്തേകുന്ന മെട്രാ, സുൽത്താൻ ഹൈതം സിറ്റിമുതൽ റൂവി സി.ബി.ഡി വരെ ആണ് സർവീസ് നടത്തുക. മെട്രോ ലൈൻ 50 കിലോമീറ്ററിലധികം നീളം ഉണ്ടാകുമെന്നും 36 സ്റ്റേഷനുകൾ ഉൾപ്പെടുത്തുമെന്നും ഗതാഗത വാർത്ത വിനിമയ മന്ത്രി സയീദ് ബിൻ ഹമൂദ് ബിൻ സയീദ് അൽ മവാലി പറഞ്ഞു. പദ്ധത്തിയുടെ വിശദമായ പഠനം ഈ വർഷം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2.6 ബില്യൺ ഡോളറിന്റെ പദ്ധതി ഗ്രേറ്റർ മസ്കറ്റ് വികസന പദ്ധതിയുമായി യോജിപ്പിക്കും. കഴിഞ്ഞ ഏപ്രിലിൽ പദ്ധതിയുടെ സാധ്യതാ പഠനം പൂർത്തിയായിരുന്നു. മസ്‌കറ്റിലെ ഗതാഗത വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മസ്‌കത്ത് മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്.

മസ്കറ്റ് എക്സ്പ്രസ് വിപുലീകരണ ശ്രമങ്ങളുണ്ടെങ്കിലും ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ അവ പര്യാപ്തമല്ല. വരാനുള്ള പ്രതിസന്ധികൾ ഒഴിവാക്കാൻ 2025നും -2030 നും ഇടയിൽ പൊതുഗതാഗതത്തിൽ കാര്യമായ മുന്നേറ്റം നടത്താനൊരുങ്ങുകയാണ് ഗതാഗത മന്ത്രാലയം.