തിരുവനന്തപുരം: പുല്ലുതിന്നുന്നതിനിടെ കുഴിയിലകപ്പെട്ട പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വെഞ്ഞാറമ്മൂട് നെല്ലനാട് കാന്തലകോണം ചരുവിള പുത്തന്‍വീട്ടില്‍ ബാബുവിന്‍റെ പശുവാണ് വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലെ കുഴിയിലകപ്പെട്ടത്. അഞ്ചടിയോളം ആഴമുള്ള ചളി നിറഞ്ഞ കുഴിയില്‍ വീണ് കരഞ്ഞ പശുവിനെ കണ്ട ഉടമ നാട്ടുകാരെ വിളിച്ച് കൂട്ടി. പശുവിനെ കരക്ക് കയറ്റാന്‍ ഉടമയും നാട്ടുകാരും ചേര്‍ന്ന് ശ്രമിച്ചെങ്കിലും ആഴത്തിലുള്ള കുഴിയിൽ നിന്നും കരിയിലേക്ക് കയറ്റുക പ്രയാസമായി.
തുടര്‍ന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തി പശുവിനെ കരയ്ക്ക് കയറ്റുകയുമായിരുന്നു. അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ സുരേന്ദ്രന്‍ നായര്‍, ഫയര്‍ ആന്‍റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഹരേഷ് എസ്, വിപിന്‍ ബാബു, മുനീര്‍, ഡ്രൈവര്‍ സന്ദീപ്, ഹോം ഗാര്‍ഡുമാരായ മനോജ്, ആനന്ദ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
content highlight : fire-force-rescued-a-cow-that-fell-into-a-ditch-while-eating-grass