UAE

ഷാർജ ACRES റിയൽ എസ്റ്റേറ്റ് എക്‌സിബിഷനിൽ പാൻ അറബ് പ്രോപ്പർട്ടീസ് ആൻഡ് ഇൻവെസ്റ്റ്മെൻറ്സ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ സാന്നിധ്യം ശ്രദ്ധേയമായി | ACRES Real Estate Exhibition

ഷാർജ റിയൽ എസ്റ്റേറ്റ് രെജിസ്ട്രേഷൻ ഡിപ്പാർട്മെന്റുമായി സഹകരിച്ചു ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

ഷാർജ: ഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടക്കുന്ന ACRES – റിയൽ എസ്റ്റേറ്റ് എക്‌സിബിഷനിൽ പാൻ അറബ് പ്രോപ്പർട്ടീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ്‌സ് പങ്കാളിയായി. ഷാർജ റിയൽ എസ്റ്റേറ്റ് രെജിസ്ട്രേഷൻ ഡിപ്പാർട്മെന്റുമായി സഹകരിച്ചു ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ 10 മണിക്ക് ഷാർജ എക്‌സ്‌പോ സെൻ്ററിൽ ഷാർജ റൂളേർസ് ഓഫീസ് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്‌ദുറഹ്മാൻ അൽ ഖാസിമി പരിപാടിയുടെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു.
ഇത്തവണയും എക്‌സിബിഷനിൽ പ്രമുഖ റിയൽ എസ്റ്റേറ്റ് വികസനത്തെയും നിക്ഷേപ കമ്പനികളെയും പ്രതിനിധീകരിച്ച് 110-ലധികം പ്രദർശകരുടെ റെക്കോർഡ് പങ്കാളിത്തമാണ് ഉണ്ടായത്. 10,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വ്യാപിച്ചുകിടക്കുന്ന നാല് ദിവസത്തെ പ്രദർശനം, ലക്ഷ്വറി റെസിഡൻഷ്യൽ യൂണിറ്റുകൾ, ആധുനിക വില്ലകൾ മുതൽ അത്യാധുനിക വാണിജ്യ, വ്യാവസായിക സംരംഭങ്ങൾവരെ പ്രധർശനത്തിലുണ്ട്.ഏറ്റവും പുതിയതും പ്രധാനപ്പെട്ടതുമായ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ അവതരിപ്പിക്കുന്നതിനുള്ള സുപ്രധാനവും വിശിഷ്ടവുമായ പ്ലാറ്റ്‌ഫോം എന്നതിലുപരി, പാനൽ ചർച്ചകൾ, വർക്ക്‌ഷോപ്പുകൾ, പരിശീലന സെഷനുകൾ, കോഴ്‌സുകൾ, സ്പെഷ്യൽ എന്നിവ ഉൾപ്പെടെയുള്ള ബോധവൽക്കരണത്തിൻ്റെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും ശക്തമായ പരിപാടിയാണ് എക്‌സിബിഷനിൽ അവതരിപ്പിക്കുന്നത്.
ACRES റിയൽ എസ്റ്റേറ്റ് എക്സിബിഷനിലൂടെ എമിറേറ്റിൽ ലഭ്യമായ വിപുലമായ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കാനും റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർക്കും നിക്ഷേപകർക്കും പിന്തുണ നൽകാനും പരസ്പരം പങ്കാളിത്തം സൃഷിക്കാനും ലാഭകരമായ കരാറുകൾ കരസ്ഥമാക്കാനുമുള്ള അവസരങ്ങൾ ലഭ്യമാക്കാനും സാധിച്ചതായി പാൻ അറബ് പ്രോപ്പർടീസ് സി ഇ ഒ സലാം പാപ്പിനിശ്ശേരി പറഞ്ഞു.

 

content highlight : CEO of Pan Arab Properties and Investments at the Sharjah ACRES Real Estate Exhibition