ഓരോ കാർ ബ്രാൻഡുകളുടെയും ഉടമസ്ഥതയിലുള്ള കമ്പനികൾ ഏതൊക്കെയാണെന്ന് ചോദിച്ചാൽ അറിയുന്നവർ ചുരുക്കമായിരിക്കും. ഇന്ന് പ്രമുഖ നിരയിലുള്ള പല കാറുകളും ഒരേ കുടുംബത്തിൽ നിന്നുള്ളവയാണ്. വാഹന ബ്രാൻഡുകൾ ഇടയ്ക്കിടെ ഉടമകളെ മാറ്റുന്നത് സാധാരണമാണ്, ഇത് ഉടമസ്ഥാവകാശം ട്രാക്കുചെയ്യുന്നത് ബുദ്ധിമുട്ടാകാറുമുണ്ട്. എന്തായാലും മുൻ നിരയിലുള്ള വാഹന ബ്രാൻഡുകളുടെ ഉടമസ്ഥരെ ഇവിടെ പരിചയപ്പെടാം.
ബിഎംഡബ്ല്യു
ലോകത്തിലെ തന്നെ ഏറ്റവും വലിയ ലക്ഷ്വറി കാർ നിർമാതാക്കളാണ് ബിഎംഡബ്ല്യു. ഈ ഗ്രൂപ്പിന്റെ കീഴിൽ വരുന്ന കാർ ബ്രാൻഡുകളാണ് ബിഎംഡബ്ല്യു, മിനി കൂപ്പർ, റോൾസ് റോയൽസ് എന്നിവ. മിനി കൂപ്പർ, റോൾസ് റോയൽസ് എന്നിവ പ്രത്യേക കമ്പനിയാണെന്നാണ് പലരുടെയും ധാരണ. ബിഎംഡബ്ല്യു വിന് കീഴിൽ വരുന്നു എന്ന് കേൾക്കുമ്പോൾ പലർക്കും അതിശയമാകും.
ഫോക്സ്വാഗൺ
ജർമ്മൻ വാഹന ബ്രാൻഡായ ഫോക്‌സ്‌വാഗന്‍റെ കീഴിൽ വരുന്ന വാഹന ബ്രാൻഡുകളാണ് ബെന്റ്ലി, ലംബോർഗിനി, ഔഡി, പോർഷെ, ബുഗാട്ടി, റിമാക്ക്
മെഴ്‌സിഡസ് ബെൻസ്
ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് മെഴ്‌സിഡസ് ബെൻസ്. ബെൻസ്, എഎംജി എന്നിവയാണ് ബെൻസിന് കീഴിൽ വരുന്ന വാഹനങ്ങൾ.
ടൊയോട്ട
പല കാലഘട്ടങ്ങളിലായി ഇന്ത്യൻ വിപണികളെ കീഴടക്കാൻ കഴിഞ്ഞിട്ടുള്ള വാഹന നിർമാതാക്കളാണ് ടൊയോട്ട. ഈ കമ്പനിയുടെ കീഴിൽ വരുന്ന വാഹനങ്ങളാണ് ടൊയോട്ട, ലെക്സസ്, ഡയ്ഹാറ്റ്സു എന്നിവ.
ഹ്യുണ്ടായ്
ജനപ്രീതി കൂടുതലുള്ള വാഹന നിർമാതാക്കളാണ് ഹ്യുണ്ടായ്. കിയ, ഹ്യുണ്ടായ്, ജെനെസിസ് എന്നിവയാണ് ഹ്യുണ്ടായ് കമ്പനിയുടെ കീഴിൽ വരുന്ന വാഹനങ്ങൾ.
View this post on Instagram