ആവശ്യമായ ചേരുവകൾ
മൈദ – മുക്കാൽ കപ്പ്
ഉപ്പ് – ആവശ്യത്തിന്
മുട്ട – 1
പാൽ – 235 മില്ലി
ബട്ടർ
പഞ്ചസാര
ന്യൂട്ടെല്ല
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിലേക്ക് മൈദയും ഉപ്പും അരിച്ചു ചേർത്തു കൊടുക്കുക. അതിലേക്ക് ഒരു കോഴിമുട്ട നന്നായി ബീറ്റ് ചെയ്ത് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം പാൽ കൂടെ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് നല്ല ലൂസ് ആയിട്ടുള്ള ഒരു ബാറ്റർ തയ്യാറാക്കി എടുക്കുക. ഒരു പാൻ ചൂടാക്കി അതിൽ ബട്ടർ തേച്ചു കൊടുക്കണം. മൈദ ബാറ്റർ അതിലേക്ക് ഒഴിച്ച് ചുറ്റിച്ചു കൊടുക്കുക. രണ്ട് സൈഡും നല്ലതുപോലെ വേവിച്ചെടുത്തു പ്ലേറ്റിലേക്ക് മാറ്റാം. അതിനു മുകളിലായി കുറച്ചു പഞ്ചസാര വിതറിയതും ന്യൂട്ടെല്ലയും ചേർത്ത് സർവ് ചെയ്യാം.